കൊച്ചി: കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ 2-1ന് തുരത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പതിനൊന്നാം സീസണസില്‍ ആദ്യജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 88ാം മിനിറ്റില്‍ ക്വാമി പെപ്രയാണ് വിജയഗോള്‍ നേടിയത്. നോഹ സദൂയിയും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.   നാല് മാറ്റങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സ് നിരയില്‍. മധ്യനിരയില്‍ വിബിന്‍ മോഹനനും ഡാനിഷ് ഫാറൂഖുമെത്തി. മുന്നേറ്റത്തില്‍ ജീസസ് ജിമെനെസുമെത്തി. പ്രതിരോധത്തില്‍ ഹുയ്ദ്രോം നവോച സിങ്. പഞ്ചാബ് എഫ്സിക്കെതിരെ കളിച്ച മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമന്‍, ക്വാമി പെപ്ര, ഫ്രെഡി ...

‘കപ്പടിക്കാൻ 6 വർഷമായിട്ട് ഞാനും കാത്തിരിക്കുകയാണ്, മോശം പ്രകടനം കാഴ്ചവെക്കണം എന്ന വിചാരത്തിൽ ഒരു താരവും കളത്തിൽ ഇറങ്ങുന്നില്ല’ ആരാധകന്റെ ചോദ്യത്തിന് വൈകാരിക മറുപടിയുമായി രാഹുൽ കെപി. ലുലു മാളിൽ നടന്ന ‘Meet the blasters’ പരിപാടിയിലാണ് രാഹുൽ കെപിയുടെ വികാരപരമായ മറുപടി. ഈ പരിപാടിയിലെ ഇന്ററാക്ടിവ് സെഷനിൽ ഒരു കുട്ടി ആരാധകൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് രാഹുലിന്റെ വാക്കുകൾ. ഇതായിരുന്നു ചോദ്യം ‘ ചേട്ടാ ഈ വർഷത്തെ കപ്പ് അടിക്കുമോ?’ ചോദ്യം രാഹുലേട്ടനോട് ചോദിക്കണമെന്ന് ആരാധകൻ ആവശ്യപ്പെടുകയായിരുന്നു. ‘അതിനിപ്പോ എങ്ങനെ ഉത്തരം ...

കൊച്ചി, സെപ്റ്റംബര്‍ 9, 2024: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ മഞ്ഞപ്പടയുടെ ആവേശം അലയടിച്ചു. ഐ.എസ്.എല്‍ പുതിയ പതിപ്പില്‍ തിരുവോണ നാളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പന്‍മാര്‍ ആരാധകരെ നേരില്‍ കാണാനെത്തിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റേഡിയം ജെഴ്‌സി റെയോർ സ്പോർട്ട്സ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ ഭാഗേഷ് ...

കൊച്ചി: സ്പാനിഷ് മുന്നേറ്റ താരം ജെസസ് ജിമെനെസ് നൂനെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. രണ്ട് വർഷത്തേക്കാണ് കരാർ. 2026 വരെ താരം ബ്ലാസ്റ്റേഴ്‌സിൽ കളിക്കും. ഗ്രീക്ക് സൂപ്പർ ലീഗിൽ ഒഎഫ്ഐ ക്രീറ്റിനൊപ്പം 2023 സീസൺ കളിച്ച ശേഷമാണ് ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നത്. ഡിപോർട്ടീവോ ലെഗാനെസിൻ്റെ (സിഡി ലെഗാനെസ്) യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസ് കരിയർ ആരംഭിച്ചത്. റിസർവ് ടീമിനൊപ്പം രണ്ട് സീസണിൽ കളിച്ചു. 2013-14 സീസണിൽ അഗ്രുപാകിയോൻ ഡിപോർട്ടിവോ യൂണിയൻ അടർവെ, 2014-15 സീസണിൽ അലോർകോൺ ബി, 2015ൽ ...

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ സൂപ്പർ താരം ദിമിത്രിയോസിന് ഡയമണ്ടകോസിന് പകരക്കാരനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സ്. മുപ്പതുകാരനായ സ്പാനിഷ് താരം ജീസസ് ജിമെനസിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത്. കരിയറിൽ ഉടനീളം സ്പാനിഷ് ലീഗുകളിൽ കളിച്ചിട്ടുള്ള ജീസസ്, മേജർ സോക്കർ ലീഗിലും പന്തു തട്ടിയിട്ടുണ്ട്. ഗ്രീസിലെ ഒന്നാം ഡിവിഷൻ ക്ലബ്ബായ OFI Crete യിൽ നിന്നാണ് താരം ബ്ലാസ്റേഴ്സിലേക്കെത്തുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് മലയാളി താരം വിപിൻ മോഹനൻ ഈ ടീമിൻറെ കൂടെ പരിശീലനം നടത്തിയിരുന്നു. ...

പതിനൊന്നാം ഐഎസ്എൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണനാളിൽ കൊച്ചിയിൽ അരങ്ങേറുമെന്ന് സൂചന. സെപ്റ്റംബർ 13നാണ് വരുന്ന ഐഎസ്എൽ സീസണിന് തുടക്കം കുറിക്കുന്നത്. മുൻ സീസണുകളിൽ ഒക്കെയും ഉദ്ഘാടന മത്സരത്തിലെ ടീമുകളിലൊന്ന് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. എന്നാൽ ഇത്തവണ മലയാള നാടിൻറെ ഏറ്റവും വലിയ ആഘോഷദിവസം തന്നെയാണ് പുതിയ കോച്ചിന് കീഴിൽ പുത്തൻ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് പോരാടാൻ ഒരുങ്ങുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മത്സരം തിരുവോണ ദിവസമായ സെപ്റ്റംബർ 15 നോ പിറ്റേദിവസമായ 16 നോ നടക്കാനാണ് സാധ്യത. ...

ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആശ്വാസമായി അമൻ സെഹ്രാവത്. പുരുഷ 57കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ വെങ്കല മെഡൽ നേടി. പോർട്ടോ റിക്കൻ താരത്തിനെതിരെ 13-5 എന്ന സ്കോറിനാണ് അമൻ വിജയിച്ചത്. പ്രീക്വാർട്ടർ ക്വാർട്ടർ മത്സരങ്ങളിൽ വ്യക്തമായ അധിപത്തോടെ വിജയിച്ചു കയറിയ അമന് സെമിഫൈനലിൽ ജപ്പാൻ താരത്തോട് കാലിടറിയിരുന്നു. ഇതോടെയാണ് വെങ്കലമെഡൽ പോരാട്ടത്തിനായി താരത്തിന് അവസരമൊരുങ്ങിയത്.   അമിതഭാരം മൂലം അയോഗ്യാക്കപ്പെട്ട വിനീഷ് ഫോഗട്ടിൻ്റെ മെഡൽ നഷ്ടത്തിനിടയിലും ഇന്ത്യൻ ക്യാമ്പിന് ആശ്വാസം പകരാൻ അമൻ്റെ വെങ്കല മെഡൽ നേട്ടത്തിനായി. 21 കാരനായ താരത്തിൻ്റെ കന്നി ഒളിംപിക്സ് ...

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ടോക്കിയോ ഒളിമ്പിക്സിൽ നേടിയ സ്വർണമെഡൽ നിലനിർത്താൻ ഇറങ്ങിയ നീരജ് ചോപ്രയ്ക്ക് തിരിച്ചടിയായി പാകിസ്ഥാൻ താരം അർഷാദ് നദീം. ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഉറച്ച സ്വർണ മെഡൽ പ്രതീക്ഷയായിരുന്ന നീരജിന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യോഗ്യത റൗണ്ടിലെ തൻറെ ആദ്യ ശ്രമത്തിൽ തന്നെ സീസണിലെ മികച്ച ദൂരം കണ്ടെത്തിയ നീരജ് ആധികാരികമായാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. നീരജിന്റെ കടുത്ത എതിരാളിയായ പാക്കിസ്ഥാൻ താരം അർഷാദ് നദീം 92.97m ദൂരം എറിഞ്ഞ് സ്വർണമെഡൽ നേടി. നീരജിന്റെയും അർഷാദിന്റെയും ആദ്യ ...

ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാക്കളായി ടീം ഇന്ത്യ. സ്പെയിൻ നു എതിരെ നടന്ന മത്സരത്തിൽ 1നു എതിരെ 2 ഗോളുകൾക്കാണ് ഇന്ത്യൻ വിജയം. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ  നേടിയ ടീം ഇന്ത്യ പാരിസ് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ ലക്ഷ്യമിട്ടാണ് എത്തിയിരുന്നത് എന്നാൽ സെമിയിൽ ജർമ്മനിയോട് പൊരുതി തോൽക്കാൻ ആയിരുന്നു വിധി. പിന്നിൽ നിന്നും വിജയിച്ചുകയറിയാണ് ടീം ഇന്ത്യ വെങ്കല മെഡലുറപ്പിച്ചത്. ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻ പ്രീതാണ് രണ്ടു ഗോളുകളും നേടിയത്. പാരിസ് ഒളിംപിക്സിന് മുമ്പ് തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന ഇന്ത്യൻ ഹോക്കി ഇതിഹാസം ...

  പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്നിറങ്ങും. ഇന്ന് ഇന്ത്യൻ സമയം രാത്രി 11.55 നാണ് നീരജിൻ്റെ ഫൈനൽ മത്സരം. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യയുടെ ഒരു ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ അത്ലറ്റിക്സ് മെഡൽ ജേതാവായി നീരജ് മാറിയിരുന്നു. മികച്ച ഫോമിൽ തുടരുന്ന നീരജ് തൻറെ സ്വർണ്ണ മെഡൽ നിലനിർത്താനാണ് ഇന്നിറങ്ങുന്നത്.     യോഗ്യത റൗണ്ടിൽ തൻറെ ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിലേക്ക് യോഗ്യത നേടിയ നീരജ് ചോപ്രയ്ക്ക് തന്നെയാണ് ഫൈനലിലും ...

error: Content is protected !!