പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ക്യാമ്പിന് വീണ്ടും നിരാശ. ചരിത്ര നേട്ടത്തിലൂടെ വനിതകളുടെ 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ മെഡലുറപ്പിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാര പരിശോധനയിൽ അയോഗ്യയാക്കപ്പെട്ടു. 100 ഗ്രാം അധിക ഭാരമാണ് വിനേഷിന് വിനയായത്. ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിനു ശേഷം ഉറക്കം പോലും ഇല്ലാതെ നടത്തിയ തീവ്ര പരിശ്രമങ്ങൾക്കും ഫലം ഉണ്ടായില്ല. ഇന്നലെ രാത്രിയോടെ രണ്ട് കിലോഗ്രാം അധികഭാരം ഉണ്ടായിരുന്ന വിനേഷ് ഉറങ്ങാതെ സൈക്ലിങ്ങും മറ്റു ഭാര നിയന്ത്രണ പരിശീലനങ്ങളും നടത്തിയിരുന്നു. മുടി മുറിച്ചും രക്തം വാർന്നും ഭാരം കുറക്കാനായി താരവും ...
വനിതകളുടെ 50kg ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഫൈനലിലേക്ക്. ക്യൂബൻ താരം ഗുസ്മാനെ 5-0 എന്ന സ്കോറിനാണ് വിനേഷ് മലർത്തിയടിച്ചത്. ഇതോടെ ഇന്ത്യയ്ക്കായി ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായും വിനേഷ് ഫോഗട്ട് മാറി. 2016 റിയോ ഒളിമ്പിക്സിൽ സാക്ഷി മാലിക് നേടിയ വെങ്കലമാണ് നിലവിൽ ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യൻ വനിതാ താരം നേടിയ ഏക മെഡൽ. ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും ആരോപിച്ചു ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ് ബൂഷനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൻ്റെ ഭാഗം ...
നിലവിലെ ചാമ്പ്യനെ മലർത്തിയടിച്ച് ഇന്ത്യൻ ഫ്രീ സ്റ്റൈൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിയിലേക്ക്. വനിതകളുടെ 50kg ഫ്രീ സ്റ്റൈൽ ഗുസ്തിയിലാണ് വിനേഷ് സെമിയിൽ എത്തിയത്. ആദ്യ റൗണ്ടിൽ നിലവിലെ ചാമ്പ്യനും ജപ്പാന്റെ ഒന്നാം നമ്പർ താരവുമായ സുസാക്കിയെ 2-3 എന്ന സ്കോറിനാണ് വിനീഷ് പരാജയപ്പെടുത്തിയത്. സുസാക്കിയുടെ അന്താരാഷ്ട്ര കരിയറിലെ ആദ്യ തോൽവി കൂടിയാണിത്. നിലവിലെ ചാമ്പ്യനെതിരെ മികച്ച പ്രതിരോധവുമായി നിലയുറപ്പിച്ച ഫോഗട്ട് മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് ജപ്പാൻ താരത്തിനുമേൽ ആധിപത്യം പുലർത്തി വിജയിച്ചു കയറിയത്. ക്വാർട്ടർ ഫൈനലിൽ ഉക്രൈൻ താരവും മുൻ യൂറോപ്യൻ ...
ബാഡ്മിൻ്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ വെങ്കല മെഡൽ പോരാട്ടത്തിനായി ഇന്നിറങ്ങും. വൈകിട്ട് 6 ന് ലോക റാങ്കിങ്ങിൽ 7 ആം സ്ഥാനത്തുള്ള മലേഷ്യൻ താരമായിട്ടാണ് ലക്ഷ്യയുടെ പോരാട്ടം. 22 കാരനായ ലക്ഷ്യ ഇന്ത്യയ്ക്കായി ഒളിംപിക്സ് സെമിയിലെത്തുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. സെമിയിൽ ഡെന്മാർക്ക് രണ്ടാം നമ്പർ താരം അക്‌സെൽസൺ നു മുൻപിൽ നേരിട്ടുള്ള സെറ്റുകൾക്ക് സെന്നിന് അടിയറവ് പറയേണ്ടി വന്നു. ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ സൈന നെഹ്‌വാളും റിയോ, ടോക്യോ ഒളിംപിക്സുകളിൽ വെള്ളി, വെങ്കല ...
ബ്രിട്ടനെ തകർത്തു ഇന്ത്യ സെമിയിലേക്ക്. ആവേശകരമായ പോരാട്ടത്തിൽ ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിലാണ് ഇന്ത്യ ബ്രിട്ടനെ തകർത്തത്. മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ രണ്ട് ടീമിനും ഗോൾ ഒന്നും നേടാൻ ആയില്ല. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ താരം അമിത് രോഹിദാസ് ചുവപ്പു കാർഡ് കണ്ട് പുറത്തായി. പിന്നീട് പത്തു പേരുമായി ചുരുങ്ങിയ ടീം ഇന്ത്യയുടെ ചെറുത്തുനിൽപ്പാണ് കണ്ടത്. ഇരുപത്തിരണ്ടാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗിന്റെ പെനാൽറ്റി കോർണർ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും ഇരുപത്തിയേഴാം മിനിറ്റിൽ ബ്രിട്ടൻ തിരിച്ചടിച്ചു. മികച്ച സേവകളുമായി ...
പാരീസ് ഒളിംപിക്സിൽ ഇന്ത്യൻ ബാഡ്മിൻറൺ താരം ലക്ഷ്യ സെന്നിൻ്റെ വിജയ കുതിപ്പ് തുടരുന്നു. ഒളിംപിക്സ് ബാഡ്മിൻറൺ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ പുരുഷ ഇന്ത്യൻ താരം എന്ന റെക്കോർഡ് ആണ് ലക്ഷ്യ സ്വന്തം പേരിൽ ചേർത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടമായെങ്കിലും 2 ഉം 3 ഉം സെറ്റുകളിൽ ചൈനീസ് തായ്പേ താരത്തിനു മുന്നിൽ വ്യക്തമായ ആധിപത്യം പുലർത്താൻ ലക്ഷ്യയ്ക്ക് കഴിഞ്ഞു (19-21 , 21-15, 21-12). ബാഡ്മിൻറണിൽ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക മെഡൽ പ്രതീക്ഷയാണ് ലക്ഷ്യ. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ...
മുംബൈ സിറ്റിക്കെതിരായ തകർപ്പൻ വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറണ്ട് കപ്പ് യാത്രയ്ക്ക് തുടക്കം. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തകർത്തെറിഞ്ഞത്. കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി മൊറോക്കൻ താരം നോഹ സഡോയിയും ഘാന താരം ക്വമേ പേപ്രയും ഹാട്രിക്ക് നേടി. പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിത രണ്ടു ഗോളടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. റിസർവ് ടീം താരങ്ങളുമായി കളിക്കാൻ ഇറങ്ങിയ മുംബൈ സിറ്റിക്ക് കളിയുടെ ഒരു ഘട്ടത്തിൽ പോലും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. യുവതാരം ...
സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ യുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമെൻറ്കളിലൊന്നായ ഡ്യുറണ്ട് കപ്പിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിനെ ആദ്യ ആദ്യമത്സരം. കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ വൈകിട്ട് 7 നാണ് ബ്ലാസ്റേഴ്‌സ് മുംബൈ പോരാട്ടം. മുംബൈ സിറ്റിയുടെ റിസർവ് ടീം താരങ്ങളാണ് ഡ്യുറണ്ട് കപ്പിൽ അവർക്കായി മത്സരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഒന്നാം നമ്പർ ടീമിനെ തന്നെയാണ് ടൂർണമെന്റിന് അയച്ചിട്ടുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ...
സ്വപ്നിൽ കുസാലേയിലൂടെ ഒളിംപിക്സിലെ മെഡൽ വേട്ട തുടർന്ന് ടീം ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് സ്വപ്നിലിൻ്റെ നേട്ടം. ഇന്ത്യയുടെ മെഡൽ പട്ടികയിൽ മൂന്നാമത്തെ വെങ്കല മെഡലാണ് സ്വപ്‌നിൽ വെടിവെച്ചിട്ടത്. 8 പേർ മത്സരിച്ച ഫൈനലിൽ 451.4 പോയിൻ്റ് നേടിയാണ് സ്വപ്‌നിൽ മൂന്നാമതെത്തിയത്. 463.6 പോയിൻ്റ് നേടിയ ചൈനീസ് താരത്തിനാണ് സ്വർണ മെഡൽ. 12 വർഷത്തെ ഒളിംപിക്സിലെ മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ട് കൊണ്ട് മനു ഭാക്കരിലൂടെയാണ് ഇന്ത്യ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. 10m എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ വെങ്കല ...
ശ്രീലങ്കക്കെതിരായ തുടർച്ചയായി രണ്ടാം മത്സരത്തിലും റൺസ് ഒന്നും നേടാൻ ആവാതെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ മടങ്ങേണ്ടി വന്ന സഞ്ജുവിന് ഇന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നാലു പന്തുകൾ നേരിട്ട സഞ്ജു സ്കോർബോർഡിൽ ഒരു റൺ പോലും കൂട്ടിച്ചേർക്കാതെയാണ് കൂടാരം കയറിയത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ഗിൽ തിരിച്ചെത്തിയപ്പോൾ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററായ പന്തിന് വിശ്രമം നൽകി. ഇതുമൂലം സഞ്ജുവിന് വീണ്ടും നറുക്ക് വീണു. എന്നാൽ ആ അവസരവും മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. കഴിഞ്ഞ ...