ഒളിമ്പിക്സിലെ 12 വർഷത്തെ മെഡൽ വരൾച്ചയ്ക്ക് വിരാമമിടാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഫ്രാൻസിലെ ചാറ്റോറോക്‌സ് ഷൂട്ടിംഗ് സെൻ്ററിൽ വെച്ചാണ് ഷൂട്ടിംഗ് മത്സരങ്ങൾ നടക്കുക. 21 അംഗസംഘം ആയിട്ടാണ് ഇന്ത്യ പാരിസ് ഒളിമ്പിക്സിന് എത്തിയിട്ടുള്ളത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഷൂട്ടിങ്ങിൽ ഇന്ത്യ ഇതുവരെ 35 മെഡലുകൾ നേടിയിട്ടുണ്ട്. എന്നാൽ മുൻപ് നടന്ന ടോക്കിയോ റിയോ ഒളിമ്പിക്സുകളിൽ ഇന്ത്യൻ താരങ്ങൾക്ക് മെഡൽ ഒന്നും നേടാൻ ആയില്ല.
നിലവിലുള്ള ഫോമിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ ഒളിമ്പിക്സിനുള്ള ടീമിനെ തിരഞ്ഞെടുത്തത്. തോക്കിനുണ്ടായ തകരാറിനെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സിൽ യോഗ്യത റൗണ്ടിൽ തന്നെ പുറത്താക്കേണ്ടിവന്ന 22 കാരിയായ മനു ഭാകർ മെഡൽ പ്രതീക്ഷയുള്ള താരമാണ്. 10 മീറ്റർ പിസ്റ്റൾ, 25 മീറ്റർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീമിനത്തിലും ഭാകർ മത്സരിക്കുന്നുണ്ട്. സിഫ്റ്റ് കൗർ ശർമയാണ് മെഡൽ പ്രതീക്ഷയുള്ള മറ്റൊരു ഇന്ത്യൻ വനിതാ താരം. 2023 ലോക ചാമ്പ്യൻഷിപ്പിലെ സ്വർണ്ണമെഡൽ ജേതാവായ ഐശ്വരി പ്രതാപ് സിംഗ് തോമർ 50 മീറ്റർ റൈഫിൽ ത്രീ പൊസിഷനിൽ മത്സരിക്കുന്നുണ്ട്.
പിന്നീട് പ്രധാന എതിരാളിയായ ചൈനയും 21 അംഗ ഷൂട്ടിംഗ് സംഘത്തെ ആണ് പാരിസ് ഒളിമ്പിക്സിന് അയച്ചിട്ടുള്ളത്.
ടീം ഇന്ത്യ :
റൈഫിൾ ;
10 മീറ്റർ എയർ (M): സന്ദീപ് സിങ്, അർജുൻ ബാബുത
10 മീറ്റർ എയർ (W) : ഇളവെനിൽ വാളരിവൻ, രമിത ജിൻഡാൽ
50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ (W) : സിഫ്റ്റ് കൗർ ശർമ, അഞ്ജും
50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ (M) : APS തോമർ, കുസാലെ
10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം : സന്ദീപ് സിംഗ്/ വാളറിവൻ, അർജുൻ ബാബുത/ രമിത ജിൻഡാൽ
ഷോർട്ട് ഗൺ;
ട്രാപ്പ് (M) : പൃഥ്വിരാജ് തൊണ്ടെയ്മൻ
ട്രാപ്പ് (W) : രാജേശ്വരികുമാരി, ശ്രേയസി സിംഗ്
സ്‌കീറ്റ് (W) : മഞ്ചേശ്വരി ചൗഹാൻ, റെയ്സ ഡില്ലൺ
സ്‌കീറ്റ് (M) : അനന്ത് ജീത് സിങ് നറുക
സ്‌കീറ്റ് (Mixed) : അനന്ത് ജീത് / മഹേശ്വരി
പിസ്റ്റൾ;
10 മീറ്റർ എയർ (M) : സരബ്ജോത് സിങ്, അർജുൻ ചീമ
10 മീറ്റർ എയർ (W) : മനു ഭാകർ, റിഥം സംഗ്വാൻ
25 മീറ്റർ റാപിഡ് ഫയർ (M) : അനീഷ് ഭാൻവാല, വിജയവീർ സിദ്ധു
25 മീറ്റർ പിസ്റ്റൾ (W) : മനു ഭാകർ, ഇഷ സിങ്
10 മീറ്റർ എയർ പിസ്റ്റൾ (Mixed) : സരബ്ജോത്/ മനു ഭാകർ, അർജുൻ/ റിഥം സംഗ്വാൻ