ശ്രീലങ്കക്കെതിരായ തുടർച്ചയായി രണ്ടാം മത്സരത്തിലും റൺസ് ഒന്നും നേടാൻ ആവാതെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ മടങ്ങേണ്ടി വന്ന സഞ്ജുവിന് ഇന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നാലു പന്തുകൾ നേരിട്ട സഞ്ജു സ്കോർബോർഡിൽ ഒരു റൺ പോലും കൂട്ടിച്ചേർക്കാതെയാണ് കൂടാരം കയറിയത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ഗിൽ തിരിച്ചെത്തിയപ്പോൾ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററായ പന്തിന് വിശ്രമം നൽകി. ഇതുമൂലം സഞ്ജുവിന് വീണ്ടും നറുക്ക് വീണു. എന്നാൽ ആ അവസരവും മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. കഴിഞ്ഞ ...
പാരിസ് ഒളിമ്പിക്സിൽ മെഡൽ നേട്ടം രണ്ടായി ഉയർത്തി ടീം ഇന്ത്യ. 10 മീറ്റർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ മനു ഭാക്കർ – സരബ്ജോത് സഖ്യമാണ് ഇന്ത്യക്കായി വെങ്കലമെഡൽ നേടിയത്. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിലും മനു വെങ്കല മെഡൽ നേടിയിരുന്നു. ഇതോടെ സ്വതന്ത്ര ഇന്ത്യയ്ക്കായി ഒരു ഒളിംപിക്സിൽ തന്നെ ഒന്നിലധികം മെഡൽ നേടുന്ന ആദ്യ താരമായി മനു മാറി. മത്സരിച്ച രണ്ടിനത്തിലും വെങ്കല മെഡൽ നേടിയ മനുവിന് ഇനി ബാക്കിയുള്ളത് വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ മത്സരമാണ്. യോഗ്യതാ ...
കൊച്ചി – July 30, 2024 റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ സീസണുകളിലെ സന്ദീപിന്റെ ശക്തമായ പ്രകടനങ്ങളുടെ പ്രതിഫലനം ആണ് കരാർ നീട്ടൽ. 2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ, പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണ് ഈ 29-കാരൻ. ക്ലബ്ബിനായി 57 മത്സരങ്ങൾ കളിച്ച സന്ദീപ് മികച്ച പ്രകടനവും സ്ഥിരതയും കാഴ്‌ചവെച്ചു. പ്രതിരോധത്തിൽ നടത്തിയ സംഭാവനകൾക്ക് പുറമെ, 2022-23 ഐഎസ്എൽ സീസണിൽ ഒഡീഷ എഫ്‌സിക്കെതിരെ അവിസ്മരണീയമായ ഒരു വിജയ ഗോൾ ...
കാത്തിരുന്ന് കിട്ടിയ അവസരം പാഴാക്കി സഞ്ജു സാംസൺ. പരിക്കിനെ തുടർന്ന് ഓപ്പണിങ് ബാറ്റർ ഗില്ലിനു പകരം ടീമിൽ ഇടം കിട്ടിയ സഞ്ജു നിരാശപ്പെടുത്തി. ഒരു റണ്ണു പോലും നേടാൻ ആകാതെ നേരിട്ട് ആദ്യ പന്തിൽ തന്നെയാണ് സഞ്ജു പുറത്തായത്. ശ്രീലങ്കൻ സ്പിൻ താരം മഹീഷ് തീക്ഷണയുടെ പന്തിൽ സഞ്ജുവിന്റെ പ്രതിരോധം പാളി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. അർദ്ധ സെഞ്ച്വറി നേടിയ കുസാൽ പെരേരയാണ് ശ്രീലങ്കൻ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിന് ...
ശ്രീലങ്കക്കെതിരായ രണ്ടാം ടി ട്വന്റിയിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. കഴുത്ത് വേദന മൂലം ടീം വിശ്രമം അനുവദിച്ച ഓപ്പണിങ് താരം ശുബ്മാൻ ഗില്ലിന് പകരക്കാരൻ ആയിട്ടാണ് സഞ്ജു കളത്തിൽ ഇറങ്ങുക. ടി ട്വന്റി ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിൻറെ ഭാഗമായിരുന്ന സഞ്ജുവിന് ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ അവസരം ലഭിച്ചിരുന്നില്ല. ഇത് ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ടീം കോച്ച് ആവുന്നതിനു മുമ്പ് സഞ്ജുവിന് ഒട്ടേറെ പുകഴ്ത്തിയിട്ടുള്ള ഗൗതം ഗംഭീർ പരിശീലകൻ ആയപ്പോഴും സഞ്ജുവിന് ബെഞ്ചിൽ തന്നെയായിരുന്നു സ്ഥാനം. ഇത് ആരാധകരുടെ ...
12 വർഷത്തെ ഒളിമ്പിക്സ് ഷൂട്ടിംഗ് മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ട് മനു ഭാകർ. 10 മീറ്റർ എയർ പിസ്റ്റൾ ഇനതിലാണ് മനുവിൻ്റെ നേട്ടം. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ തോക്കിനുണ്ടായിരുന്ന തകരാറിനെ തുടർന്ന് യോഗ്യത മത്സരത്തിൽ തന്നെ പുറത്താക്കേണ്ടിവന്ന മനുവിന്റെ ഉജ്ജ്വല തിരിച്ചുവരവിനാണ് പാരിസ് സാക്ഷ്യം വഹിച്ചത്. 22 കാരിയായ മനു ഹരിയാന സ്വദേശിയാണ്. യോഗ്യതാ റൗണ്ടിൽ 580 പോയിന്റോടെ മൂന്നാം സ്ഥാനക്കാരിയായി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ മനു 221.7. നേടിയാണ് വെങ്കല മെഡൽ ഉറപ്പിച്ചത്. ഫൈനലിന്റെ ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തു വരെ എത്തിയിരുന്നു. ...
കൊച്ചി, 27 ജൂലൈ, 2024: മോണ്ടെനെഗ്രിൻ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ കരാർ 2026 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. ടീമിന്റെ വിജയത്തിൽ മിലോസിന്റെ സുപ്രധാന പങ്ക് കാഴ്ചവച്ച അരങ്ങേറ്റ സീസണിന് ശേഷമാണ് ഈ തീരുമാനം. 2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നത് മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരൻ. തന്റെ ആദ്യ സീസണിൽ, മിലോസ് 22 മത്സരങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി, ഒരു പ്രതിരോധ നായകനെന്ന നിലയിൽ മാത്രമല്ല നിർണായക ഗോളുകൾക്കും സംഭാവന നൽകി, ടീമിനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യവും പ്രാധാന്യവും ...
ഒളിമ്പിക്സിലെ 12 വർഷത്തെ മെഡൽ വരൾച്ചയ്ക്ക് വിരാമമിടാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഫ്രാൻസിലെ ചാറ്റോറോക്‌സ് ഷൂട്ടിംഗ് സെൻ്ററിൽ വെച്ചാണ് ഷൂട്ടിംഗ് മത്സരങ്ങൾ നടക്കുക. 21 അംഗസംഘം ആയിട്ടാണ് ഇന്ത്യ പാരിസ് ഒളിമ്പിക്സിന് എത്തിയിട്ടുള്ളത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഷൂട്ടിങ്ങിൽ ഇന്ത്യ ഇതുവരെ 35 മെഡലുകൾ നേടിയിട്ടുണ്ട്. എന്നാൽ മുൻപ് നടന്ന ടോക്കിയോ റിയോ ഒളിമ്പിക്സുകളിൽ ഇന്ത്യൻ താരങ്ങൾക്ക് മെഡൽ ഒന്നും നേടാൻ ആയില്ല. നിലവിലുള്ള ഫോമിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ ഒളിമ്പിക്സിനുള്ള ടീമിനെ തിരഞ്ഞെടുത്തത്. തോക്കിനുണ്ടായ തകരാറിനെ തുടർന്ന് ടോക്കിയോ ...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ അടുത്ത സീസണിൽ ബാറ്ററി.എ ഐ പ്രെസന്‍റിങ് സ്പോൺസർമാരാകും. ബാറ്ററി.എ ഐ യുടെ ഗെയിം ടെക് പ്ലാറ്റ് ഫോമിലൂടെ നൂതനമായ ലൈവ് ഗെയിം അനുഭവം ആരാധകർക്ക് ലഭ്യമാകും. കേരള ബ്ളാസ്റ്റേഴ്സ് എഫ് സിയുമായുള്ള സഹകരണത്തിലൂടെ മഹത്തായ അനുഭവമാണ് ലഭ്യമായതെന്ന് ബാറ്ററി .എ ഐ ടീം പ്രതികരിച്ചു. ബാറ്ററി.എ ഐ രാജ്യത്തുടനീളമുള കായികാരാധകർക്കായി തങ്ങളുടെ പുതിയ ഫാന്റസി, സ്പോർട്ട് ന്യൂസ് പ്ലാറ്റ് ഫോമിലൂടെ നവീനാനുഭവം സമ്മാനിക്കുന്നു. ബാറ്ററി.എ ഐയുടെ മികച്ച ഗെയിം -ടെക് പ്ലാറ്റ്‌ഫോം നൂതനമായ ലൈവ് ഗെയിം അനുഭവം ...
2024 പാരിസ് ഒളിമ്പിക്സിന് ഇന്ന് ഔദ്യോഗികമായി തിരി തെളിയും. ഈഫൽ ടവറിന് സമീപത്തുകൂടി ഒഴുകുന്ന സീൻ നദിയിൽ ഇന്ന് നടക്കുന്ന താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ഒളിമ്പിക്സിന് തുടക്കമാവുക. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്താണ് ഉദ്ഘാടന ചടങ്ങുകൾ എന്നതും പാരിസ് ഒളിമ്പിക്സിന്റെ പ്രത്യേകതയാണ്. തൊണ്ണൂറുകളിലോളം ബോട്ടുകളിലാണ് തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് താരങ്ങൾ മാർച്ച് പാസ്റ്റിന് അണിനിരക്കുക. ഓസ്ടർലിറ്റ്സ് ബ്രിഡിന് അടുത്തു നിന്ന് ആരംഭിക്കുന്ന മാർച്ച് പാസ്റ്റ് 6 കിലോമീറ്റർ സഞ്ചരിച്ച് ട്രോക്കാഡറോയ്ക്ക് സമീപം അവസാനിക്കും. ബാക്കി ഉദ്ഘാടന പരിപാടികൾ അവിടെ അരങ്ങേറും. ആധുനിക ഒളിമ്പിക്സിന് വേദിയായ ...