കൊച്ചി, സെപ്റ്റംബര്‍ 26, 2024: ഐഎസ്എല്‍ 2024-25 സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റലിനെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആരോഗ്യ കാര്യങ്ങളുടെ ചുമതല ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റലിനായിരിക്കും. ഇതിലൂടെ താരങ്ങളുടെ പരിചരണത്തില്‍ കൂടുതല്‍ മികവ് കൈവരിക്കാനാണ് ഇരു ബ്രാന്‍ഡുകളും ലക്ഷ്യമിടുന്നത്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള ഈ പങ്കാളിത്തം തുടരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റലിന്റെ ഡയറക്ടറും സിഇഒയുമായ ഡോ. അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഫീല്‍ഡിനകത്തും പുറത്തും ക്ലബിന്റെ പ്രകടനത്തില്‍ പങ്കാളികളാകാന്‍ സാധിച്ചുവെന്നും ...

    കൊച്ചി: കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ 2-1ന് തുരത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പതിനൊന്നാം സീസണസില്‍ ആദ്യജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 88ാം മിനിറ്റില്‍ ക്വാമി പെപ്രയാണ് വിജയഗോള്‍ നേടിയത്. നോഹ സദൂയിയും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.   നാല് മാറ്റങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സ് നിരയില്‍. മധ്യനിരയില്‍ വിബിന്‍ മോഹനനും ഡാനിഷ് ഫാറൂഖുമെത്തി. മുന്നേറ്റത്തില്‍ ജീസസ് ജിമെനെസുമെത്തി. പ്രതിരോധത്തില്‍ ഹുയ്ദ്രോം നവോച സിങ്. പഞ്ചാബ് എഫ്സിക്കെതിരെ കളിച്ച മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമന്‍, ക്വാമി പെപ്ര, ഫ്രെഡി ...

‘കപ്പടിക്കാൻ 6 വർഷമായിട്ട് ഞാനും കാത്തിരിക്കുകയാണ്, മോശം പ്രകടനം കാഴ്ചവെക്കണം എന്ന വിചാരത്തിൽ ഒരു താരവും കളത്തിൽ ഇറങ്ങുന്നില്ല’ ആരാധകന്റെ ചോദ്യത്തിന് വൈകാരിക മറുപടിയുമായി രാഹുൽ കെപി. ലുലു മാളിൽ നടന്ന ‘Meet the blasters’ പരിപാടിയിലാണ് രാഹുൽ കെപിയുടെ വികാരപരമായ മറുപടി. ഈ പരിപാടിയിലെ ഇന്ററാക്ടിവ് സെഷനിൽ ഒരു കുട്ടി ആരാധകൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് രാഹുലിന്റെ വാക്കുകൾ. ഇതായിരുന്നു ചോദ്യം ‘ ചേട്ടാ ഈ വർഷത്തെ കപ്പ് അടിക്കുമോ?’ ചോദ്യം രാഹുലേട്ടനോട് ചോദിക്കണമെന്ന് ആരാധകൻ ആവശ്യപ്പെടുകയായിരുന്നു. ‘അതിനിപ്പോ എങ്ങനെ ഉത്തരം ...

കൊച്ചി, സെപ്റ്റംബര്‍ 9, 2024: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ മഞ്ഞപ്പടയുടെ ആവേശം അലയടിച്ചു. ഐ.എസ്.എല്‍ പുതിയ പതിപ്പില്‍ തിരുവോണ നാളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പന്‍മാര്‍ ആരാധകരെ നേരില്‍ കാണാനെത്തിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റേഡിയം ജെഴ്‌സി റെയോർ സ്പോർട്ട്സ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ ഭാഗേഷ് ...

error: Content is protected !!