ബംഗ്ലാദേശിനെ എതിരായുള്ള മൂന്നാം ടി ട്വന്റി മത്സരത്തിൽ സെഞ്ച്വറിയുമായി കത്തിക്കയറി മലയാളിതാരം സഞ്ജു സാംസൺ. ഹൈദരാബാദിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് ഇറങ്ങിയ ടീം ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശർമയും ഇന്നിങ്സ് ഓപ്പൺ ചെയ്തു. ആദ്യ ഓവറിൽ കരുതലോടെ തുടങ്ങിയ സഞ്ജു രണ്ടാം ഓവറിൽ ഗിയർ മാറ്റി തുടർച്ചയായ നാല് ഫോറുകളോടെ സഞ്ജു വരവറിയിച്ചു. മൂന്നാം ഓവറിന്റെ തുടക്കത്തിൽ അഭിഷേക് ശർമയെ നഷ്ടമായെങ്കിലും പിന്നീട് എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് സഞ്ജുവിന്റെ സംഹാരതാണ്ഡവത്തിനാണ് ഹൈദരാബാദ് സ്റ്റേഡിയം സാക്ഷിയായത്. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി ...

മഞ്ഞപ്പട ഒമാൻ വിംഗ് സംഘടിപിച്ച ഫ്രണ്ടി മൊബൈൽ മഞ്ഞപ്പട സൂപ്പർ കപ്പിൽ മഞ്ഞപ്പട ഒമാൻ എഫ്സി ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുണൈറ്റഡ്കാർഗോ എഫ്സിയെയാണ് അവർ പരാജയപ്പെടുത്തിയത്. ഫൈനലിലെ രണ്ടു ഗോളുകളും മഞ്ഞപ്പടക്ക് വേണ്ടി നേടിയ മഹദ് ഫൈനലിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാരനായി തിരഞ്ഞെടക്കപ്പെട്ടു. മൂന്നാം സ്ഥാനം ജിഫ്സിയും നാലാം സ്ഥാനം യുണൈറ്റഡ് കേരള എഫ്സിയും സ്വന്തമാക്കി. ടൂർണമെന്റിലെ ടോപ് സ്കോറെർ ആയി ജിഫ്സിയുടെ ഹഫ്‌സലും മികച്ച ഗോൾകീപ്പറായി മഞ്ഞപ്പടയുടെ അക്ഷയും, മികച്ച ഡിഫൻഡറായി യുണൈറ്റഡ് കാർഗോ എഫ്സിയുടെ സർജാസും തിരഞ്ഞെടുക്കപ്പെട്ടു.വ്യക്തിഗത ...

error: Content is protected !!