കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നിരാശയായി അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ സാധ്യതാ സൗഹൃദ മത്സരക്രമം പുറത്ത്. നിലവിലെ സാഹചര്യത്തിൽ ഒക്ടോബറിൽ ചൈനയിൽ 2 മത്സരങ്ങളും നവംബറിൽ അൻപതാം സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് അംഗോളയെയും അർജൻറീന ലോകകിരീടം ഉയർത്തിയ അതെ സ്റ്റേഡിയത്തിൽ വച്ച് കഴിഞ്ഞ ലോകകപ്പിലെ ആതിഥേയരായ ഖത്തറിനെയും നേരിടും. ലോകകപ്പ് നേടിയ മെസ്സിയും കൂട്ടരും കേരളത്തിലേക്ക് എത്തുമെന്നും ഇവിടെ രണ്ട് സൗഹൃദം മത്സരങ്ങൾ കളിക്കും എന്ന കായിക മന്ത്രി വി അബ്ദുറഹിമാൻ്റെ പ്രസ്താവന വളരെ ആവേശത്തോടെയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തത്. മത്സര തീയതികൾ ഒന്നും വ്യക്തമാക്കാതിരുന്ന മന്ത്രി ...
കൊച്ചി, മാര്‍ച്ച് 25,2025: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചായി ഡേവിഡ് കറ്റാലയെ നിയമിച്ചു. യുറോപ്യന്‍ ഫുട്‌ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോള്‍ താരമായിരുന്ന കറ്റാല ഉടന്‍ തന്നെ ക്ലബിന്റെ ഹെഡ്‌കോച്ചായി ചുമതലയേല്‍ക്കും. 2026 വരെ ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഇദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്. സ്‌പെയിന്‍, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്. സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ എഇകെ ലാര്‍നക, അപ്പോളോ ലിമാസ്സോള്‍ എന്നീ ക്ലബുകളിലും ...
ഐപിഎല്‍ പതിനെട്ടാം സീസണ്‍ ഞായറാഴ്ച തുടങ്ങാനിരിക്കേ, രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. വിരലിനേറ്റ പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ടീമിനെ നയിക്കില്ല. പകരം റിയാന്‍ പരാഗായിരിക്കും ക്യാപ്റ്റന്‍. മാര്‍ച്ച് 23-ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കിടെ ജോഫ്ര ആർച്ചറിന്റെ പന്ത് പതിച്ച് കൈവിരലിനേറ്റ പരുക്കാണ് രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനത്തുനിന്ന് ആദ്യത്തെ മൂന്നു മത്സരങ്ങളിൽ മാറിനിൽക്കേണ്ട അവസ്ഥയിലേക്ക് മലയാളി താരം സഞ്ജു സാംസണിനെ എത്തിച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കഠിനശ്രമത്തിനൊടുവിൽ ബാറ്റിങ്ങിന് ഇറങ്ങാൻ അധികൃതരുടെ പച്ചക്കൊടി ...