ഫ്രഞ്ച് പ്രതിരോധതാരം അലക്സാണ്ട്രെ കോഫ് ബ്ലാസ്റ്റേഴ്സിലേക്ക്

ഐഎസ്എൽ പതിനൊന്നാം സീസണിനു ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഫ്രഞ്ച് പ്രതിരോധ താരം അലക്സാണ്ട്രെ കോഫുമായി ധാരണയിൽ എത്തിയതായി സൂചന. കഴിഞ്ഞ സീസണിന് ശേഷം ടീം വിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്മാരിൽ ഒരാളായ മാർക്കോ ലെസ്കോവിചിന് പകരക്കാരനായിട്ടാണ് കോഫ് ടീമിലേക്കെത്തുന്നത്. ഫ്രാൻസ് യൂത്ത് ടീമിൻ്റെ ഭാഗമായിരുന്ന കോഫ്, നിരവധി മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ്. 32 കാരനായ ഈ ഫ്രഞ്ച് താരം കരിയറിൽ ഭൂരിഭാഗവും ഫ്രഞ്ച് ലീഗിലാണ് കളിച്ചിട്ടുള്ളത്. 2023-24 സീസണിൽ ഫ്രാൻസിലെ സെക്കന്റ് ഡിവിഷൻ ക്ലബ്ബായ SM Caen ഭാഗമായിരുന്നു കോഫ്.

പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് കോഫ്. ഗോവയിൽ നിന്നും മൊറോക്കൻ താരം നോഹ സഡോയിയെ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിരുന്നു. ക്ലബ് ക്യാപ്റ്റനായ അഡ്രിയൻ ലൂണയുടെയും കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ മിലോസ് ഡ്രിൻസിച്ചിന്റെയും കരാർ ക്ലബ്ബ് പുതുക്കിയിരുന്നു.

error: Content is protected !!