ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് ആശ്വാസമായി അമൻ സെഹ്രാവത്. പുരുഷ 57കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ വെങ്കല മെഡൽ നേടി. പോർട്ടോ റിക്കൻ താരത്തിനെതിരെ 13-5 എന്ന സ്കോറിനാണ് അമൻ വിജയിച്ചത്. പ്രീക്വാർട്ടർ ക്വാർട്ടർ മത്സരങ്ങളിൽ വ്യക്തമായ അധിപത്തോടെ വിജയിച്ചു കയറിയ അമന് സെമിഫൈനലിൽ ജപ്പാൻ താരത്തോട് കാലിടറിയിരുന്നു. ഇതോടെയാണ് വെങ്കലമെഡൽ പോരാട്ടത്തിനായി താരത്തിന് അവസരമൊരുങ്ങിയത്.
അമിതഭാരം മൂലം അയോഗ്യാക്കപ്പെട്ട വിനീഷ് ഫോഗട്ടിൻ്റെ മെഡൽ നഷ്ടത്തിനിടയിലും ഇന്ത്യൻ ക്യാമ്പിന് ആശ്വാസം പകരാൻ അമൻ്റെ വെങ്കല മെഡൽ നേട്ടത്തിനായി. 21 കാരനായ താരത്തിൻ്റെ കന്നി ഒളിംപിക്സ് കൂടിയാണിത്.