ഐപിഎൽ താരലേലത്തിന് മുന്നോടിയായി തകർത്തടിച്ച് സൂപ്പർതാരങ്ങൾ. ഇന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ മികച്ച പ്രകടനത്തോടെ നാളെ നടക്കാനിരിക്കുന്ന താരലേലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഒരുപിടി ഇന്ത്യൻ താരങ്ങൾ. രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൻ്റെ 75(45) മികവിൽ കേരളം സർവീസസിനെ 3 വിക്കറ്റിന് തോൽപിച്ചു. മിന്നുന്ന ഫോം തുടരുന്ന മുംബൈ ഇന്ത്യൻസ് താരം തിലക് വർമ 151(67) ലോക റെക്കോർഡോടെ മുംബൈ തന്നിൽ അർപ്പിച്ച വിശ്വാസം ഊട്ടിയുറപ്പിച്ചു. തുടർച്ചയായ 3 T20 മത്സരത്തിൽ സെഞ്ച്വറി നേടിയാണ് തിലക് ...
അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ഫോം തുടർന്ന് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി ട്വന്റി മത്സരത്തിലും സെഞ്ച്വറി നേടി നിരവധി റെക്കോർഡുകളും സ്വന്തമാക്കി താരം. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി കണ്ടെത്തിയ സഞ്ജു കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയിരുന്നു. എന്നാൽ തുടർച്ചയായ നാലാം മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു തകർപ്പൻ സെഞ്ച്വറിയുമായി കത്തിക്കയറി. സഞ്ജുവിന് ഒപ്പം 18 പന്തിൽ നിന്നും 36 റൺസുമായി അഭിഷേക് ശർമയും, 47 പന്തിൽ നിന്നും 120 റൺസ് നേടി കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്ന തിലക് ...
22 വർഷത്തിനുശേഷം ഓസ്ട്രേലിയയിൽ പരമ്പര നേടി പാകിസ്ഥാൻ. നിർണായകമായ മൂന്നാം ഏകദിന മത്സരത്തിൽ 8 വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെയാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയയെ തകർത്തു വിട്ടത്. ആദ്യ ഏകദിനത്തിൽ 2 വിക്കറ്റിന് വിജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ മുൻതൂക്കം സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീടുള്ള രണ്ടു മത്സരങ്ങളിലും പാകിസ്ഥാൻ പേസർമാർക്ക് മുന്നിൽ കങ്കാരുക്കൾക്ക് അടിയറവ് പറയേണ്ടിവന്നു. രണ്ടാം ഏകദിനത്തിൽ ഹാരിസ് റൗഫിന്റെയും ഷഹീൻ ഷാ അഫ്രീദിയുടെയും പ്രകടന മികവിൽ പാക്കിസ്ഥാൻ ഓസ്ട്രേലിയയെ 163 റൺസിന് എറിഞ്ഞിട്ടു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ ഓപ്പണർമാരായ സയീം അയൂബിൻ്റെയും അബ്ദുള്ള ഷഫീക്കിന്റെയും ...
തൻറെ നേട്ടങ്ങൾ ഒന്നും എളുപ്പത്തിൽ സംഭവിച്ചതല്ലെന്നും 10 വർഷമായി താൻ ഈയൊരു നിമിഷത്തിന് കാത്തിരിക്കുകയായിരുന്നു എന്നും സഞ്ജു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തകർപ്പൻ സെഞ്ച്വറിയോടെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം. തന്റെ ഫോമിനെ കുറിച്ച് ചോദിച്ചപ്പോൾ സഞ്ജു പറഞ്ഞതിങ്ങനെ; “അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചാൽ ഞാൻ വികാരഭരിതനാകും, കാരണം ഇത് വളരെ എളുപ്പം സംഭവിച്ച ഒന്നല്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈയൊരു നിമിഷത്തിനായി എനിക്ക് നീണ്ട 10 വർഷം കാത്തിരിക്കേണ്ടി വന്നു. സംഭവിച്ച എല്ലാത്തിനും സന്തോഷവും നന്ദിയും ഉണ്ട്. പരമാവധി ക്രിക്കറ്റ് ...
ഡർബനിലെ തകർപ്പൻ സെഞ്ച്വറിയോടെ റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സഞ്ജു സാംസൺ. തന്റെ കരിയറിലാദ്യമായി തുടർച്ചയായി അവസരങ്ങൾ ലഭിക്കുന്ന സഞ്ജു മിന്നും ഫോമിലാണ് ബാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ അവസാന ടി ട്വന്റിയിൽ സെഞ്ചുറി നേടിയിരുന്ന സഞ്ജു ദക്ഷിണാഫ്രിക്ക ക്കെതിരെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി കൊണ്ട് തുടർച്ചയായി രണ്ടു ടി ട്വന്റി മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് തൻറെ പേരിൽ ചേർത്തു. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ സഞ്ജു ഭേദിച്ച റെക്കോർഡുകൾ ; • തുടർച്ചയായി രണ്ട് ടി ട്വന്റിയിൽ ...
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി ട്വന്റിയിൽ സെഞ്ചുറിയുമായി തിളങ്ങി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരെ നടന്ന അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു ഡർബനിലും തന്റെ ഫോം തുടർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി 10 പടുകൂറ്റൻ സിക്സറുകളുടെയും 7 ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു തുടർച്ച രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തൻറെ തനത് ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു തന്നെയാണ് ഇന്ത്യൻ ടോപ്സ്കോറർ. 50 പന്തുകളിൽ നിന്നും 107 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ബാറ്റ്സ്മാൻമാർ ...
ബംഗ്ലാദേശിനെ എതിരായുള്ള മൂന്നാം ടി ട്വന്റി മത്സരത്തിൽ സെഞ്ച്വറിയുമായി കത്തിക്കയറി മലയാളിതാരം സഞ്ജു സാംസൺ. ഹൈദരാബാദിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് ഇറങ്ങിയ ടീം ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശർമയും ഇന്നിങ്സ് ഓപ്പൺ ചെയ്തു. ആദ്യ ഓവറിൽ കരുതലോടെ തുടങ്ങിയ സഞ്ജു രണ്ടാം ഓവറിൽ ഗിയർ മാറ്റി തുടർച്ചയായ നാല് ഫോറുകളോടെ സഞ്ജു വരവറിയിച്ചു. മൂന്നാം ഓവറിന്റെ തുടക്കത്തിൽ അഭിഷേക് ശർമയെ നഷ്ടമായെങ്കിലും പിന്നീട് എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് സഞ്ജുവിന്റെ സംഹാരതാണ്ഡവത്തിനാണ് ഹൈദരാബാദ് സ്റ്റേഡിയം സാക്ഷിയായത്. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി ...
ശ്രീലങ്കക്കെതിരായ തുടർച്ചയായി രണ്ടാം മത്സരത്തിലും റൺസ് ഒന്നും നേടാൻ ആവാതെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ മടങ്ങേണ്ടി വന്ന സഞ്ജുവിന് ഇന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നാലു പന്തുകൾ നേരിട്ട സഞ്ജു സ്കോർബോർഡിൽ ഒരു റൺ പോലും കൂട്ടിച്ചേർക്കാതെയാണ് കൂടാരം കയറിയത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ഗിൽ തിരിച്ചെത്തിയപ്പോൾ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററായ പന്തിന് വിശ്രമം നൽകി. ഇതുമൂലം സഞ്ജുവിന് വീണ്ടും നറുക്ക് വീണു. എന്നാൽ ആ അവസരവും മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. കഴിഞ്ഞ ...
കാത്തിരുന്ന് കിട്ടിയ അവസരം പാഴാക്കി സഞ്ജു സാംസൺ. പരിക്കിനെ തുടർന്ന് ഓപ്പണിങ് ബാറ്റർ ഗില്ലിനു പകരം ടീമിൽ ഇടം കിട്ടിയ സഞ്ജു നിരാശപ്പെടുത്തി. ഒരു റണ്ണു പോലും നേടാൻ ആകാതെ നേരിട്ട് ആദ്യ പന്തിൽ തന്നെയാണ് സഞ്ജു പുറത്തായത്. ശ്രീലങ്കൻ സ്പിൻ താരം മഹീഷ് തീക്ഷണയുടെ പന്തിൽ സഞ്ജുവിന്റെ പ്രതിരോധം പാളി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. അർദ്ധ സെഞ്ച്വറി നേടിയ കുസാൽ പെരേരയാണ് ശ്രീലങ്കൻ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിന് ...
ശ്രീലങ്കക്കെതിരായ രണ്ടാം ടി ട്വന്റിയിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. കഴുത്ത് വേദന മൂലം ടീം വിശ്രമം അനുവദിച്ച ഓപ്പണിങ് താരം ശുബ്മാൻ ഗില്ലിന് പകരക്കാരൻ ആയിട്ടാണ് സഞ്ജു കളത്തിൽ ഇറങ്ങുക. ടി ട്വന്റി ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിൻറെ ഭാഗമായിരുന്ന സഞ്ജുവിന് ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ അവസരം ലഭിച്ചിരുന്നില്ല. ഇത് ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ടീം കോച്ച് ആവുന്നതിനു മുമ്പ് സഞ്ജുവിന് ഒട്ടേറെ പുകഴ്ത്തിയിട്ടുള്ള ഗൗതം ഗംഭീർ പരിശീലകൻ ആയപ്പോഴും സഞ്ജുവിന് ബെഞ്ചിൽ തന്നെയായിരുന്നു സ്ഥാനം. ഇത് ആരാധകരുടെ ...