കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നിരാശയായി അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ സാധ്യതാ സൗഹൃദ മത്സരക്രമം പുറത്ത്. നിലവിലെ സാഹചര്യത്തിൽ ഒക്ടോബറിൽ ചൈനയിൽ 2 മത്സരങ്ങളും നവംബറിൽ അൻപതാം സ്വാതന്ത്ര്യദിനത്തിനോടനുബന്ധിച്ച് അംഗോളയെയും അർജൻറീന ലോകകിരീടം ഉയർത്തിയ അതെ സ്റ്റേഡിയത്തിൽ വച്ച് കഴിഞ്ഞ ലോകകപ്പിലെ ആതിഥേയരായ ഖത്തറിനെയും നേരിടും. ലോകകപ്പ് നേടിയ മെസ്സിയും കൂട്ടരും കേരളത്തിലേക്ക് എത്തുമെന്നും ഇവിടെ രണ്ട് സൗഹൃദം മത്സരങ്ങൾ കളിക്കും എന്ന കായിക മന്ത്രി വി അബ്ദുറഹിമാൻ്റെ പ്രസ്താവന വളരെ ആവേശത്തോടെയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തത്. മത്സര തീയതികൾ ഒന്നും വ്യക്തമാക്കാതിരുന്ന മന്ത്രി ...

  കൊച്ചി, മാര്‍ച്ച് 25,2025: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചായി ഡേവിഡ് കറ്റാലയെ നിയമിച്ചു. യുറോപ്യന്‍ ഫുട്‌ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോള്‍ താരമായിരുന്ന കറ്റാല ഉടന്‍ തന്നെ ക്ലബിന്റെ ഹെഡ്‌കോച്ചായി ചുമതലയേല്‍ക്കും. 2026 വരെ ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഇദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്. സ്‌പെയിന്‍, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്.   സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷന്‍ ലീഗില്‍ എഇകെ ലാര്‍നക, അപ്പോളോ ലിമാസ്സോള്‍ എന്നീ ക്ലബുകളിലും ...

പ്രഥമ സൂപ്പർ ലീഗ് കേരളാ ജേതാക്കളായി കാലിക്കറ്റ് എഫ് സി. കാലിക്കറ്റ് EMS സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുൻപിൽ ഫോർസാ കൊച്ചി എഫ് സിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തകർത്താണ് കാലിക്കറ്റ് വിജയകിരീടം ചൂടിയത്. കാലിക്കറ്റിനായി ഇന്ത്യൻ താരം തോയ് സിംഗും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കെർവൻസ് ബെൽഫോർട്ടും ഗോൾ കണ്ടെത്തി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഫോഴ്സാ കൊച്ചിക്കായി വിദേശ താരം ഡോറിയെൽട്ടൺ ആശ്വാസ ഗോൾ കണ്ടെത്തി. ആറു ടീമുകൾ പങ്കെടുത്ത സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ് ...

മഞ്ഞപ്പട ഒമാൻ വിംഗ് സംഘടിപിച്ച ഫ്രണ്ടി മൊബൈൽ മഞ്ഞപ്പട സൂപ്പർ കപ്പിൽ മഞ്ഞപ്പട ഒമാൻ എഫ്സി ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുണൈറ്റഡ്കാർഗോ എഫ്സിയെയാണ് അവർ പരാജയപ്പെടുത്തിയത്. ഫൈനലിലെ രണ്ടു ഗോളുകളും മഞ്ഞപ്പടക്ക് വേണ്ടി നേടിയ മഹദ് ഫൈനലിലെയും ടൂർണമെന്റിലെയും മികച്ച കളിക്കാരനായി തിരഞ്ഞെടക്കപ്പെട്ടു. മൂന്നാം സ്ഥാനം ജിഫ്സിയും നാലാം സ്ഥാനം യുണൈറ്റഡ് കേരള എഫ്സിയും സ്വന്തമാക്കി. ടൂർണമെന്റിലെ ടോപ് സ്കോറെർ ആയി ജിഫ്സിയുടെ ഹഫ്‌സലും മികച്ച ഗോൾകീപ്പറായി മഞ്ഞപ്പടയുടെ അക്ഷയും, മികച്ച ഡിഫൻഡറായി യുണൈറ്റഡ് കാർഗോ എഫ്സിയുടെ സർജാസും തിരഞ്ഞെടുക്കപ്പെട്ടു.വ്യക്തിഗത ...

കൊച്ചി, സെപ്റ്റംബര്‍ 26, 2024: ഐഎസ്എല്‍ 2024-25 സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റലിനെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആരോഗ്യ കാര്യങ്ങളുടെ ചുമതല ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റലിനായിരിക്കും. ഇതിലൂടെ താരങ്ങളുടെ പരിചരണത്തില്‍ കൂടുതല്‍ മികവ് കൈവരിക്കാനാണ് ഇരു ബ്രാന്‍ഡുകളും ലക്ഷ്യമിടുന്നത്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള ഈ പങ്കാളിത്തം തുടരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റലിന്റെ ഡയറക്ടറും സിഇഒയുമായ ഡോ. അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഫീല്‍ഡിനകത്തും പുറത്തും ക്ലബിന്റെ പ്രകടനത്തില്‍ പങ്കാളികളാകാന്‍ സാധിച്ചുവെന്നും ...

    കൊച്ചി: കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ 2-1ന് തുരത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പതിനൊന്നാം സീസണസില്‍ ആദ്യജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 88ാം മിനിറ്റില്‍ ക്വാമി പെപ്രയാണ് വിജയഗോള്‍ നേടിയത്. നോഹ സദൂയിയും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.   നാല് മാറ്റങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സ് നിരയില്‍. മധ്യനിരയില്‍ വിബിന്‍ മോഹനനും ഡാനിഷ് ഫാറൂഖുമെത്തി. മുന്നേറ്റത്തില്‍ ജീസസ് ജിമെനെസുമെത്തി. പ്രതിരോധത്തില്‍ ഹുയ്ദ്രോം നവോച സിങ്. പഞ്ചാബ് എഫ്സിക്കെതിരെ കളിച്ച മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമന്‍, ക്വാമി പെപ്ര, ഫ്രെഡി ...

‘കപ്പടിക്കാൻ 6 വർഷമായിട്ട് ഞാനും കാത്തിരിക്കുകയാണ്, മോശം പ്രകടനം കാഴ്ചവെക്കണം എന്ന വിചാരത്തിൽ ഒരു താരവും കളത്തിൽ ഇറങ്ങുന്നില്ല’ ആരാധകന്റെ ചോദ്യത്തിന് വൈകാരിക മറുപടിയുമായി രാഹുൽ കെപി. ലുലു മാളിൽ നടന്ന ‘Meet the blasters’ പരിപാടിയിലാണ് രാഹുൽ കെപിയുടെ വികാരപരമായ മറുപടി. ഈ പരിപാടിയിലെ ഇന്ററാക്ടിവ് സെഷനിൽ ഒരു കുട്ടി ആരാധകൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് രാഹുലിന്റെ വാക്കുകൾ. ഇതായിരുന്നു ചോദ്യം ‘ ചേട്ടാ ഈ വർഷത്തെ കപ്പ് അടിക്കുമോ?’ ചോദ്യം രാഹുലേട്ടനോട് ചോദിക്കണമെന്ന് ആരാധകൻ ആവശ്യപ്പെടുകയായിരുന്നു. ‘അതിനിപ്പോ എങ്ങനെ ഉത്തരം ...

കൊച്ചി, സെപ്റ്റംബര്‍ 9, 2024: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ മഞ്ഞപ്പടയുടെ ആവേശം അലയടിച്ചു. ഐ.എസ്.എല്‍ പുതിയ പതിപ്പില്‍ തിരുവോണ നാളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പന്‍മാര്‍ ആരാധകരെ നേരില്‍ കാണാനെത്തിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റേഡിയം ജെഴ്‌സി റെയോർ സ്പോർട്ട്സ് സി.ഇ.ഒ ആൻഡ് മാനേജിങ് ഡയറക്ടർ ഭാഗേഷ് ...

കൊച്ചി: സ്പാനിഷ് മുന്നേറ്റ താരം ജെസസ് ജിമെനെസ് നൂനെസുമായി കരാർ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. രണ്ട് വർഷത്തേക്കാണ് കരാർ. 2026 വരെ താരം ബ്ലാസ്റ്റേഴ്‌സിൽ കളിക്കും. ഗ്രീക്ക് സൂപ്പർ ലീഗിൽ ഒഎഫ്ഐ ക്രീറ്റിനൊപ്പം 2023 സീസൺ കളിച്ച ശേഷമാണ് ശേഷമാണ് ജിമെനെസ് ബ്ലാസ്റ്റേഴ്‌സിൽ ചേരുന്നത്. ഡിപോർട്ടീവോ ലെഗാനെസിൻ്റെ (സിഡി ലെഗാനെസ്) യൂത്ത് സംവിധാനത്തിലൂടെയാണ് മുപ്പതുകാരനായ ജിമെനെസ് കരിയർ ആരംഭിച്ചത്. റിസർവ് ടീമിനൊപ്പം രണ്ട് സീസണിൽ കളിച്ചു. 2013-14 സീസണിൽ അഗ്രുപാകിയോൻ ഡിപോർട്ടിവോ യൂണിയൻ അടർവെ, 2014-15 സീസണിൽ അലോർകോൺ ബി, 2015ൽ ...

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ സൂപ്പർ താരം ദിമിത്രിയോസിന് ഡയമണ്ടകോസിന് പകരക്കാരനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സ്. മുപ്പതുകാരനായ സ്പാനിഷ് താരം ജീസസ് ജിമെനസിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത്. കരിയറിൽ ഉടനീളം സ്പാനിഷ് ലീഗുകളിൽ കളിച്ചിട്ടുള്ള ജീസസ്, മേജർ സോക്കർ ലീഗിലും പന്തു തട്ടിയിട്ടുണ്ട്. ഗ്രീസിലെ ഒന്നാം ഡിവിഷൻ ക്ലബ്ബായ OFI Crete യിൽ നിന്നാണ് താരം ബ്ലാസ്റേഴ്സിലേക്കെത്തുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് മലയാളി താരം വിപിൻ മോഹനൻ ഈ ടീമിൻറെ കൂടെ പരിശീലനം നടത്തിയിരുന്നു. ...

error: Content is protected !!