പതിനൊന്നാം ഐഎസ്എൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണനാളിൽ കൊച്ചിയിൽ അരങ്ങേറുമെന്ന് സൂചന. സെപ്റ്റംബർ 13നാണ് വരുന്ന ഐഎസ്എൽ സീസണിന് തുടക്കം കുറിക്കുന്നത്. മുൻ സീസണുകളിൽ ഒക്കെയും ഉദ്ഘാടന മത്സരത്തിലെ ടീമുകളിലൊന്ന് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. എന്നാൽ ഇത്തവണ മലയാള നാടിൻറെ ഏറ്റവും വലിയ ആഘോഷദിവസം തന്നെയാണ് പുതിയ കോച്ചിന് കീഴിൽ പുത്തൻ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് പോരാടാൻ ഒരുങ്ങുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മത്സരം തിരുവോണ ദിവസമായ സെപ്റ്റംബർ 15 നോ പിറ്റേദിവസമായ 16 നോ നടക്കാനാണ് സാധ്യത. ...
മുംബൈ സിറ്റിക്കെതിരായ തകർപ്പൻ വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറണ്ട് കപ്പ് യാത്രയ്ക്ക് തുടക്കം. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തകർത്തെറിഞ്ഞത്. കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി മൊറോക്കൻ താരം നോഹ സഡോയിയും ഘാന താരം ക്വമേ പേപ്രയും ഹാട്രിക്ക് നേടി. പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിത രണ്ടു ഗോളടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. റിസർവ് ടീം താരങ്ങളുമായി കളിക്കാൻ ഇറങ്ങിയ മുംബൈ സിറ്റിക്ക് കളിയുടെ ഒരു ഘട്ടത്തിൽ പോലും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. യുവതാരം ...
സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ യുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമെൻറ്കളിലൊന്നായ ഡ്യുറണ്ട് കപ്പിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിനെ ആദ്യ ആദ്യമത്സരം. കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ വൈകിട്ട് 7 നാണ് ബ്ലാസ്റേഴ്‌സ് മുംബൈ പോരാട്ടം. മുംബൈ സിറ്റിയുടെ റിസർവ് ടീം താരങ്ങളാണ് ഡ്യുറണ്ട് കപ്പിൽ അവർക്കായി മത്സരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഒന്നാം നമ്പർ ടീമിനെ തന്നെയാണ് ടൂർണമെന്റിന് അയച്ചിട്ടുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ...
കൊച്ചി – July 30, 2024 റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ സീസണുകളിലെ സന്ദീപിന്റെ ശക്തമായ പ്രകടനങ്ങളുടെ പ്രതിഫലനം ആണ് കരാർ നീട്ടൽ. 2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ, പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണ് ഈ 29-കാരൻ. ക്ലബ്ബിനായി 57 മത്സരങ്ങൾ കളിച്ച സന്ദീപ് മികച്ച പ്രകടനവും സ്ഥിരതയും കാഴ്‌ചവെച്ചു. പ്രതിരോധത്തിൽ നടത്തിയ സംഭാവനകൾക്ക് പുറമെ, 2022-23 ഐഎസ്എൽ സീസണിൽ ഒഡീഷ എഫ്‌സിക്കെതിരെ അവിസ്മരണീയമായ ഒരു വിജയ ഗോൾ ...
കൊച്ചി, 27 ജൂലൈ, 2024: മോണ്ടെനെഗ്രിൻ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ കരാർ 2026 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. ടീമിന്റെ വിജയത്തിൽ മിലോസിന്റെ സുപ്രധാന പങ്ക് കാഴ്ചവച്ച അരങ്ങേറ്റ സീസണിന് ശേഷമാണ് ഈ തീരുമാനം. 2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നത് മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരൻ. തന്റെ ആദ്യ സീസണിൽ, മിലോസ് 22 മത്സരങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി, ഒരു പ്രതിരോധ നായകനെന്ന നിലയിൽ മാത്രമല്ല നിർണായക ഗോളുകൾക്കും സംഭാവന നൽകി, ടീമിനുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യവും പ്രാധാന്യവും ...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ അടുത്ത സീസണിൽ ബാറ്ററി.എ ഐ പ്രെസന്‍റിങ് സ്പോൺസർമാരാകും. ബാറ്ററി.എ ഐ യുടെ ഗെയിം ടെക് പ്ലാറ്റ് ഫോമിലൂടെ നൂതനമായ ലൈവ് ഗെയിം അനുഭവം ആരാധകർക്ക് ലഭ്യമാകും. കേരള ബ്ളാസ്റ്റേഴ്സ് എഫ് സിയുമായുള്ള സഹകരണത്തിലൂടെ മഹത്തായ അനുഭവമാണ് ലഭ്യമായതെന്ന് ബാറ്ററി .എ ഐ ടീം പ്രതികരിച്ചു. ബാറ്ററി.എ ഐ രാജ്യത്തുടനീളമുള കായികാരാധകർക്കായി തങ്ങളുടെ പുതിയ ഫാന്റസി, സ്പോർട്ട് ന്യൂസ് പ്ലാറ്റ് ഫോമിലൂടെ നവീനാനുഭവം സമ്മാനിക്കുന്നു. ബാറ്ററി.എ ഐയുടെ മികച്ച ഗെയിം -ടെക് പ്ലാറ്റ്‌ഫോം നൂതനമായ ലൈവ് ഗെയിം അനുഭവം ...
കൊച്ചി – July 24, 2024 – കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിന്റെ സൈനിങ് പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറാണ് താരം ക്ലബിൽ ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് താരം അവസാനമായി കളിച്ചത്. തന്റെ ഒറിജിനൽ പൊസിഷൻ സെന്റർ ബാക്ക് ആണെങ്കിൽ പോലും ഡിഫെൻസിവ് മിഡ്‌ഫീൽഡറായും, റൈറ്റ് ബേക്കായും അലക്‌സാണ്ടർ കോഫ് കഴിവ് തെളിയിച്ചിട്ടുണ്ട്. ഫ്രാൻസിൽ ജനിച്ച കോഫ്, വിവിധ ലീഗുകളിലും ഭൂഖണ്ഡങ്ങളിലും തൻ്റെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ ഒരു ഫുട്ബോൾ യാത്ര നടത്തിയിട്ടുണ്ട്.2008-ൽ ...
പതിനൊന്നാം ഐഎസ്എൽ സീസണിന് മുന്നോടിയായി തായ്‌ലൻഡിൽ പരിശീലനം പുരോഗമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സൗഹൃദ മത്സരത്തിൽ ടീമിന് മിന്നും വിജയം. തായ് പ്രീമിയർ ലീഗ് ക്ലബ്ബായ റച്ചബുരി എഫ്സി ക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചു കയറിയത്. തായ് പ്രീമിയർ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ റച്ചബുരി എഫ് സി അവരുടെ ശക്തമായ ടീമിനെ തന്നെയാണ് ബ്ലാറ്റേഴ്‌സിനെതിരെ അണിനിരത്തിയത്. നാലു വിദേശ താരങ്ങൾ അവർക്കായി ബൂട്ട് കെട്ടി. കേരള ബ്ലാസ്റ്റേഴ്സിനായി വിദേശ താരങ്ങളായ മിലോസ്, ലൂണാ, നോഹ, പേപ്ര എന്നിവരും കളത്തിലിറങ്ങി. മത്സരത്തിൽ ...
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവയുടെ സ്പാനിഷ് പരിശീലകനായ മനോളോ മാർക്കസിനെ ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യപരിശീലകനായി നിയമിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചുവർഷം ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാക്കിന് പകരക്കാരൻ ആയിട്ടാണ് മനോളോ എത്തുന്നത്. ഏഷ്യാകപ്പിലെയും വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലെയും മോശം പ്രകടനത്തെ തുടർന്നാണ് ഇഗോർ സ്റ്റിമാക്കിന്റെ സ്ഥാനം തെറിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിന്റെയും, നിലവിൽ എഫ് സി ഗോവയുടെയും കോച്ചായ മനോളോ കഴിവുറ്റ യുവതാരങ്ങളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ നൽകാനും മിടുക്കനാണ്. 2021-22 സീസണിൽ ...
Arsenal’s pursuit of young Italian defender Riccardo Calafiori remains in limbo as the Gunners and Bologna continue negotiations. While both clubs are keen on the transfer, a significant gap in valuation threatens to stall the deal. Reports suggest Bologna are holding out for €50 million, with Arsenal unwilling to meet that price tag. Setford Deal Nearing Completion for Arsenal In ...