സ്വപ്നിൽ കുസാലേയിലൂടെ ഒളിംപിക്സിലെ മെഡൽ വേട്ട തുടർന്ന് ടീം ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് സ്വപ്നിലിൻ്റെ നേട്ടം. ഇന്ത്യയുടെ മെഡൽ പട്ടികയിൽ മൂന്നാമത്തെ വെങ്കല മെഡലാണ് സ്വപ്‌നിൽ വെടിവെച്ചിട്ടത്. 8 പേർ മത്സരിച്ച ഫൈനലിൽ 451.4 പോയിൻ്റ് നേടിയാണ് സ്വപ്‌നിൽ മൂന്നാമതെത്തിയത്. 463.6 പോയിൻ്റ് നേടിയ ചൈനീസ് താരത്തിനാണ് സ്വർണ മെഡൽ.   12 വർഷത്തെ ഒളിംപിക്സിലെ മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ട് കൊണ്ട് മനു ഭാക്കരിലൂടെയാണ് ഇന്ത്യ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. 10m എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ വെങ്കല ...

പാരിസ് ഒളിമ്പിക്സിൽ മെഡൽ നേട്ടം രണ്ടായി ഉയർത്തി ടീം ഇന്ത്യ. 10 മീറ്റർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ മനു ഭാക്കർ – സരബ്ജോത് സഖ്യമാണ് ഇന്ത്യക്കായി വെങ്കലമെഡൽ നേടിയത്. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിലും മനു വെങ്കല മെഡൽ നേടിയിരുന്നു. ഇതോടെ സ്വതന്ത്ര ഇന്ത്യയ്ക്കായി ഒരു ഒളിംപിക്സിൽ തന്നെ ഒന്നിലധികം മെഡൽ നേടുന്ന ആദ്യ താരമായി മനു മാറി.   മത്സരിച്ച രണ്ടിനത്തിലും വെങ്കല മെഡൽ നേടിയ മനുവിന് ഇനി ബാക്കിയുള്ളത് വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ മത്സരമാണ്. യോഗ്യതാ ...

12 വർഷത്തെ ഒളിമ്പിക്സ് ഷൂട്ടിംഗ് മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ട് മനു ഭാകർ. 10 മീറ്റർ എയർ പിസ്റ്റൾ ഇനതിലാണ് മനുവിൻ്റെ നേട്ടം. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ തോക്കിനുണ്ടായിരുന്ന തകരാറിനെ തുടർന്ന്  യോഗ്യത മത്സരത്തിൽ തന്നെ പുറത്താക്കേണ്ടിവന്ന മനുവിന്റെ ഉജ്ജ്വല തിരിച്ചുവരവിനാണ് പാരിസ് സാക്ഷ്യം വഹിച്ചത്. 22 കാരിയായ മനു ഹരിയാന സ്വദേശിയാണ്. യോഗ്യതാ റൗണ്ടിൽ 580 പോയിന്റോടെ മൂന്നാം സ്ഥാനക്കാരിയായി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ മനു 221.7. നേടിയാണ് വെങ്കല മെഡൽ ഉറപ്പിച്ചത്. ഫൈനലിന്റെ ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തു വരെ എത്തിയിരുന്നു. ...

ഒളിമ്പിക്സിലെ 12 വർഷത്തെ മെഡൽ വരൾച്ചയ്ക്ക് വിരാമമിടാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഫ്രാൻസിലെ ചാറ്റോറോക്‌സ് ഷൂട്ടിംഗ് സെൻ്ററിൽ വെച്ചാണ് ഷൂട്ടിംഗ് മത്സരങ്ങൾ നടക്കുക. 21 അംഗസംഘം ആയിട്ടാണ് ഇന്ത്യ പാരിസ് ഒളിമ്പിക്സിന് എത്തിയിട്ടുള്ളത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഷൂട്ടിങ്ങിൽ ഇന്ത്യ ഇതുവരെ 35 മെഡലുകൾ നേടിയിട്ടുണ്ട്. എന്നാൽ മുൻപ് നടന്ന ടോക്കിയോ റിയോ ഒളിമ്പിക്സുകളിൽ ഇന്ത്യൻ താരങ്ങൾക്ക് മെഡൽ ഒന്നും നേടാൻ ആയില്ല.   നിലവിലുള്ള ഫോമിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ ഒളിമ്പിക്സിനുള്ള ടീമിനെ തിരഞ്ഞെടുത്തത്. തോക്കിനുണ്ടായ തകരാറിനെ തുടർന്ന് ടോക്കിയോ ...

2024 പാരിസ് ഒളിമ്പിക്സിന് ഇന്ന് ഔദ്യോഗികമായി തിരി തെളിയും. ഈഫൽ ടവറിന് സമീപത്തുകൂടി ഒഴുകുന്ന സീൻ നദിയിൽ ഇന്ന് നടക്കുന്ന താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ഒളിമ്പിക്സിന് തുടക്കമാവുക. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്താണ് ഉദ്ഘാടന ചടങ്ങുകൾ എന്നതും പാരിസ് ഒളിമ്പിക്സിന്റെ പ്രത്യേകതയാണ്. തൊണ്ണൂറുകളിലോളം ബോട്ടുകളിലാണ് തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് താരങ്ങൾ മാർച്ച് പാസ്റ്റിന് അണിനിരക്കുക. ഓസ്ടർലിറ്റ്സ് ബ്രിഡിന് അടുത്തു നിന്ന് ആരംഭിക്കുന്ന മാർച്ച് പാസ്റ്റ് 6 കിലോമീറ്റർ സഞ്ചരിച്ച് ട്രോക്കാഡറോയ്ക്ക് സമീപം അവസാനിക്കും. ബാക്കി ഉദ്ഘാടന പരിപാടികൾ അവിടെ അരങ്ങേറും.   ആധുനിക ഒളിമ്പിക്സിന് വേദിയായ ...

പാരിസ് ഒളിമ്പിക്സിൽ ഇന്ന് ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം. വനിതാ അമ്പെയ്ത്ത് റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ ടീം ഇന്ത്യ, പുരുഷ അമ്പെയ്ത്തിൽ സ്ഥാനം മെച്ചപ്പെടുത്തി. മൂന്നാം സ്ഥാനക്കാരായാണ് ടീം ഇന്ത്യ നേരിട്ട് ക്വാർട്ടർ യോഗ്യത ഉറപ്പിച്ചത്. യുവതാരം ധീരജിന്റെ മികച്ച പ്രകടനമാണ് നിർണായകമായത്. 681 പോയിന്റുകളോടെ ധീരജ്, വ്യക്തിഗത പോരാട്ടത്തിൽ നാലാം സ്ഥാനത്ത് എത്തി. 674 പോയിന്റുകളോടെ തരുൺദീപ് റായ് പതിനാലാം സ്ഥാനത്ത് എത്തി മികച്ച പിന്തുണ നൽകി. എന്നാൽ പ്രവീൺ ജാതവ് നിരാശപ്പെടുത്തി. 658 ...

പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ ഇനമായ വനിതാ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. അമ്പെയ്ത്തിന്റെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യ നാലാമത് എത്തി. ആദ്യ നാല് സ്ഥലങ്ങളിലുള്ളവർ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യയ്ക്ക് പുറമേ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിലായി ദക്ഷിണ കൊറിയ, ചൈന, മെക്സിക്കോ എന്നിവർ ഫിനിഷ് ചെയ്തു. 2046 പോയിന്റുകൾ നേടി ദക്ഷിണ കൊറിയ ഒളിമ്പിക് റെക്കോർഡ് തിരുത്തി. 1983 പോയിന്റോടെയാണ് ഇന്ത്യ നാലാമത് എത്തിയത്. നെതർലാൻഡ് ഫ്രാൻസ് മത്സരത്തിലെ വിജയികളെ ആയിരിക്കും ഇന്ത്യ 28ന് നടക്കുന്ന ക്വാർട്ടർ ...

പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് ഇന്ന് തുടക്കം കുറിക്കും. അമ്പെയ്ത്തിൽ പുരുഷ വനിതാ വിഭാഗങ്ങളിലായി ടീം വ്യക്തിഗത ഇനങ്ങളിലാണ് ഇന്ത്യക്കായി താരങ്ങൾ മത്സരിക്കുക. വനിതകളുടെ റാങ്കിംഗ് റൗണ്ട് പോരാട്ടങ്ങൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണി മുതലും പുരുഷതാരങ്ങളുടെ റാങ്കിംഗ് റൗണ്ട് വൈകിട്ട് അഞ്ചിനും തുടങ്ങും.   മെഡൽ പ്രതീക്ഷയുമായി ഇറങ്ങുന്ന അമ്പെയ്ത്ത് ടീമിലെ പ്രധാനി മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ ദീപിക കുമാരിയാണ്. ദീപികയുടെ നാലാം ഒളിമ്പിക്സ് ആണ് പാരിസിൽ അരങ്ങേറുന്നത്. ദീപികയുടെ പങ്കാളിയായ അതാനു ദാസും അമ്പെയ്ത്ത് ...

മലയാളിയായ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ് വിരമിക്കുന്നു. വരുന്ന 2024 പാരിസ് ഒളിമ്പിക്സിന് ശേഷമായിരിക്കും താരം കളിക്കളത്തോടു വിട പറയുക. ഇന്ത്യക്കായി 328 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീജേഷ് ഇന്ത്യ ഹോക്കി ടീമിൻറെ നായകനും കൂടിയായിരുന്നു. 36 കാരനായ ശ്രീജേഷിന്റെ കരിയറിലെ നാലാമത്തെ ഒളിമ്പിക്സ് ആയിരിക്കും പാരിസിൽ അരങ്ങേറുക. https://x.com/16Sreejesh/status/1815302961251115519?t=6XvCQH1J6nAnWVq8DAOR7w&s=19 2006 ൽ സൗത്ത് ഏഷ്യൻ ഗെയിംസിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് ശ്രീജേഷ് 18 വർഷത്തെ നീണ്ട കരിയറിനാണ് വിരാമമിടുന്നത്. ഹോക്കി ലോകത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച കാവൽക്കാരനായ ശ്രീജേഷ് ഇന്ത്യക്കായി ...

Opening Ceremony: The Opening Ceremony will be held on the Seine River instead of inside a stadium. Broadcast: Watch the Olympics live and exclusive in India on Sports 18 and Sports 18+. Stream for free on the JioCinema app. Time Zone: All timings are in IST (Indian Standard Time).   Here’s a breakdown of India’s schedule by day:   July ...

error: Content is protected !!