സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ യുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമെൻറ്കളിലൊന്നായ ഡ്യുറണ്ട് കപ്പിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിനെ ആദ്യ ആദ്യമത്സരം. കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ വൈകിട്ട് 7 നാണ് ബ്ലാസ്റേഴ്‌സ് മുംബൈ പോരാട്ടം. മുംബൈ സിറ്റിയുടെ റിസർവ് ടീം താരങ്ങളാണ് ഡ്യുറണ്ട് കപ്പിൽ അവർക്കായി മത്സരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഒന്നാം നമ്പർ ടീമിനെ തന്നെയാണ് ടൂർണമെന്റിന് അയച്ചിട്ടുള്ളത്.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണാ നയിക്കുന്ന ടീമിൽ വിദേശ താരങ്ങളായി മിലോസ് ഡ്രിൻസിച്ച്, ക്വാമേ പെപ്ര, നോഹ സഡോയി എന്നിവരാണുള്ളത്. അടുത്തിടെ ടീമുമായി കരാറൊപ്പിട്ട ഫ്രഞ്ച് പ്രതിരോധ താരം അലക്സാണ്ടർ കോഫ് അടുത്ത വാരം ടീമിനോടൊപ്പം ചേരും. പരിക്കിനെ തുടർന്ന് വിശ്രമത്തിൽ ആയിരുന്ന മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് കൊൽക്കത്തയിൽ ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്. തായ്‌ലൻഡിൽ പ്രീ സീസൺ ക്യാമ്പ് സംഘടിപ്പിച്ച ടീം 3-4 പരിശീലന മത്സരങ്ങൾ തായ് ക്ലബ്ബുകളുമായി കളിച്ചിരുന്നു.