പ്രതീക്ഷകളോടെ ഇന്ത്യയുടെ ഒളിമ്പിക്സ് യാത്രയ്ക്ക് ഇന്ന് തുടക്കം

പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് ഇന്ന് തുടക്കം കുറിക്കും. അമ്പെയ്ത്തിൽ പുരുഷ വനിതാ വിഭാഗങ്ങളിലായി ടീം വ്യക്തിഗത ഇനങ്ങളിലാണ് ഇന്ത്യക്കായി താരങ്ങൾ മത്സരിക്കുക. വനിതകളുടെ റാങ്കിംഗ് റൗണ്ട് പോരാട്ടങ്ങൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണി മുതലും പുരുഷതാരങ്ങളുടെ റാങ്കിംഗ് റൗണ്ട് വൈകിട്ട് അഞ്ചിനും തുടങ്ങും.

 

മെഡൽ പ്രതീക്ഷയുമായി ഇറങ്ങുന്ന അമ്പെയ്ത്ത് ടീമിലെ പ്രധാനി മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ ദീപിക കുമാരിയാണ്. ദീപികയുടെ നാലാം ഒളിമ്പിക്സ് ആണ് പാരിസിൽ അരങ്ങേറുന്നത്. ദീപികയുടെ പങ്കാളിയായ അതാനു ദാസും അമ്പെയ്ത്ത് താരമാണ്. എന്നാൽ ദാസിന് പാരിസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനായില്ല.

 

ഇന്ത്യക്കായി പുരുഷ വിഭാഗത്തിൽ തരുൺദീപ് റായ്, ധീരജ് ബൊമ്മ ദേവ്രാ, പ്രവീൺ ജാതവ് എന്നിവരും വനിതാ വിഭാഗത്തിൽ ദീപിക കുമാരി, ഭജൻ കൗർ, അങ്കിതാ ഭഗത് എന്നിവരും കളത്തിലിറങ്ങും. റാങ്കിംഗ് പോരാട്ടങ്ങൾക്ക് ഇന്നു തുടങ്ങുമെങ്കിലും ബാക്കി മത്സരങ്ങൾ 28 മുതലായിരിക്കും.

error: Content is protected !!