ശ്രീലങ്കക്കെതിരായ രണ്ടാം ടി ട്വന്റിയിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. കഴുത്ത് വേദന മൂലം ടീം വിശ്രമം അനുവദിച്ച ഓപ്പണിങ് താരം ശുബ്മാൻ ഗില്ലിന് പകരക്കാരൻ ആയിട്ടാണ് സഞ്ജു കളത്തിൽ ഇറങ്ങുക. ടി ട്വന്റി ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിൻറെ ഭാഗമായിരുന്ന സഞ്ജുവിന് ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ അവസരം ലഭിച്ചിരുന്നില്ല. ഇത് ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു.
ടീം കോച്ച് ആവുന്നതിനു മുമ്പ് സഞ്ജുവിന് ഒട്ടേറെ പുകഴ്ത്തിയിട്ടുള്ള ഗൗതം ഗംഭീർ പരിശീലകൻ ആയപ്പോഴും സഞ്ജുവിന് ബെഞ്ചിൽ തന്നെയായിരുന്നു സ്ഥാനം. ഇത് ആരാധകരുടെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.