ഐ. പി. എൽ താരലേലത്തിൽ കണ്ണുംനട്ട് സൂപ്പർതാരങ്ങൾ ; തകർത്തടിച്ച് സഞ്ജുവും തിലകും.

ഐപിഎൽ താരലേലത്തിന് മുന്നോടിയായി തകർത്തടിച്ച് സൂപ്പർതാരങ്ങൾ. ഇന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ മികച്ച പ്രകടനത്തോടെ നാളെ നടക്കാനിരിക്കുന്ന താരലേലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഒരുപിടി ഇന്ത്യൻ താരങ്ങൾ. രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൻ്റെ 75(45) മികവിൽ കേരളം സർവീസസിനെ 3 വിക്കറ്റിന് തോൽപിച്ചു. മിന്നുന്ന ഫോം തുടരുന്ന മുംബൈ ഇന്ത്യൻസ് താരം തിലക് വർമ 151(67) ലോക റെക്കോർഡോടെ മുംബൈ തന്നിൽ അർപ്പിച്ച വിശ്വാസം ഊട്ടിയുറപ്പിച്ചു. തുടർച്ചയായ 3 T20 മത്സരത്തിൽ സെഞ്ച്വറി നേടിയാണ് തിലക് ലോകറെക്കോർഡ് സ്വന്തമാക്കിയത്. തിലകിൻ്റെ മികവിൽ ഹൈദരാബാദ് മേഘാലയയ്ക്കെതിരെ കൂറ്റൻ വിജയം നേടി.

ശ്രേയസ് അയ്യരുടെ 130(57) സെഞ്ചുറിയിൽ ഗോവയെ തകർത്ത് മുംബൈയും വിജയം സ്വന്തമാക്കി. ശ്രേയസ് അയ്യർ താരലേലത്തിൽ പങ്കെടുക്കുന്ന പ്രധാന ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും മികച്ച പ്രകടനത്തോടെ ബറോഡയെ വിജയതീരത്തെത്തിച്ചു. ബാബ ഇന്ദ്രജിത്ത് 78(39) , നാരായണൻ ജഗദീശൻ 50(30), വിജയ് ശങ്കർ 38(17) എന്നിവരുടെ മികവിൽ തമിഴ്നാട് ത്രീപുരയെ തകർത്ത് വിട്ടു. ഡൽഹി, ബംഗാൾ, വിദർഭ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ആസാം,ചണ്ഡീഗഡ്, മഹാരാഷ്ട്ര, സൗരാഷ്ട്ര, ഹിമാചൽ പ്രദേശ് എന്നീ ടീമുകളും വിജയത്തോടെ തുടങ്ങി.

error: Content is protected !!