നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ സൂപ്പർ താരം ദിമിത്രിയോസിന് ഡയമണ്ടകോസിന് പകരക്കാരനെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സ്. മുപ്പതുകാരനായ സ്പാനിഷ് താരം ജീസസ് ജിമെനസിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചത്. കരിയറിൽ ഉടനീളം സ്പാനിഷ് ലീഗുകളിൽ കളിച്ചിട്ടുള്ള ജീസസ്, മേജർ സോക്കർ ലീഗിലും പന്തു തട്ടിയിട്ടുണ്ട്.
ഗ്രീസിലെ ഒന്നാം ഡിവിഷൻ ക്ലബ്ബായ OFI Crete യിൽ നിന്നാണ് താരം ബ്ലാസ്റേഴ്സിലേക്കെത്തുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് മലയാളി താരം വിപിൻ മോഹനൻ ഈ ടീമിൻറെ കൂടെ പരിശീലനം നടത്തിയിരുന്നു.