Monday, February 9, 2026

കൊച്ചി, ഫെബ്രുവരി 09, 2026:* വരാനിരിക്കുന്ന സീസണിലും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ടായി തുടരുമെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു.രാജ്യത്തെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ഫുട്ബോൾ വേദികളിലൊന്നായി കൊച്ചിയെ മാറ്റുന്നതിൽ ഇവിടുത്തെ ആരാധകർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. ആരാധകരുടെ ഈ ആവേശം തന്നെയാണ് ക്ലബ്ബിന്റെ കരുത്ത്.സ്റ്റേഡിയത്തിലെത്തി ടീമിനെ ആഘോഷമാക്കുന്ന ആരാധകർക്കും പങ്കാളികൾക്കും സംസ്ഥാനത്തെ ഫുട്ബോൾ സമൂഹത്തിനുമുള്ള ക്ലബ്ബിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമാക്കുന്നത്.ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ നിരവധി അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച വേദിയാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം. ഈ സീസണിലും ആരാധകരുടെ നിറഞ്ഞ സാന്നിധ്യത്തിൽ കൂടുതൽ മികച്ച ഓർമ്മകൾ സൃഷ്ടിക്കാൻ ടീം തയ്യാറെടുക്കുകയാണ്.

0 Comments

Leave a Comment