തുടർച്ചയായ രണ്ടാം ഐഎസ്എൽ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മെഡിക്കല്‍ പാര്‍ട്ണറായി ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റല്‍

കൊച്ചി, സെപ്റ്റംബര്‍ 26, 2024: ഐഎസ്എല്‍ 2024-25 സീസണിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റലിനെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായ രണ്ടാം സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആരോഗ്യ കാര്യങ്ങളുടെ ചുമതല ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റലിനായിരിക്കും. ഇതിലൂടെ താരങ്ങളുടെ പരിചരണത്തില്‍ കൂടുതല്‍ മികവ് കൈവരിക്കാനാണ് ഇരു ബ്രാന്‍ഡുകളും ലക്ഷ്യമിടുന്നത്.

കേരള ബ്ലാസ്റ്റേഴ്സുമായുള്ള ഈ പങ്കാളിത്തം തുടരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റലിന്റെ ഡയറക്ടറും സിഇഒയുമായ ഡോ. അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഫീല്‍ഡിനകത്തും പുറത്തും ക്ലബിന്റെ പ്രകടനത്തില്‍ പങ്കാളികളാകാന്‍ സാധിച്ചുവെന്നും ഈ സീസണിലും അവരുടെ ഫിറ്റ്നെസ്സ് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ രണ്ടാം സീസണിലും ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മെഡിക്കല്‍ പാര്‍ട്ട്ണറായി വരുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ബി. നിമ്മഗഡ്ഡ പറഞ്ഞു. ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കാന്‍, കളിക്കാര്‍ക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ പിന്തുണയും ഉപദേശവും വളരെ പ്രധാനമാണ്. ഇത് ആരോഗ്യകരമായ ഒരു മത്സരത്തിന് അവരെ സഹായിക്കും. ഫ്യൂച്ചര്‍ഏസ് ഹോസ്പിറ്റലുമായുള്ള സഹകരണത്തിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!