ഐപിഎൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. 6 ടീമുകൾ മത്സരിക്കുന്ന ലീഗിൽ ടീമിനെ സ്വന്തമാക്കാനുള്ള യോഗ്യത നേടി പ്രമുഖർ. ആറു ഫ്രാഞ്ചൈസികൾക്ക് വേണ്ടി 13 പേരാണ് ടെൻഡറിൽ പങ്കെടുത്തത് ഇതിൽ 6 പേർക്കാണ് യോഗ്യത ലഭിച്ചത്. പ്രശസ്ത സിനിമാ സംവിധായകനായ പ്രിയദർശൻ ഉൾപ്പെട്ട കൺസോർഷവും ടീമിനായി യോഗ്യത നേടിയിട്ടുണ്ട്.
കേരള ക്രിക്കറ്റ് താരങ്ങൾക്ക് വലിയ സാധ്യതകൾ തുറന്നിടുന്ന ലീഗിൻറെ താരലേലവും മറ്റും അടുത്തുതന്നെ നടക്കും. രജിസ്റ്റർ ചെയ്ത താരങ്ങളിൽ നിന്നും ലേലത്തിൽ പങ്കെടുക്കാനുള്ള കാര്യങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുക്കും. കേരള ക്രിക്കറ്റ് ലീഗിൻറെ സംപ്രേഷണ അവകാശം സ്റ്റാർ സ്പോർട്സിനാണ്. സെപ്റ്റംബർ 2 മുതൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക.