ലക്ഷ്യം തെറ്റാതെ ലക്ഷ്യ! ചരിത്രനേട്ടത്തോടെ സെമിഫൈനൽ പ്രവേശനം.

പാരീസ് ഒളിംപിക്സിൽ ഇന്ത്യൻ ബാഡ്മിൻറൺ താരം ലക്ഷ്യ സെന്നിൻ്റെ വിജയ കുതിപ്പ് തുടരുന്നു. ഒളിംപിക്സ് ബാഡ്മിൻറൺ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ പുരുഷ ഇന്ത്യൻ താരം എന്ന റെക്കോർഡ് ആണ് ലക്ഷ്യ സ്വന്തം പേരിൽ ചേർത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടമായെങ്കിലും 2 ഉം 3 ഉം സെറ്റുകളിൽ ചൈനീസ് തായ്പേ താരത്തിനു മുന്നിൽ വ്യക്തമായ ആധിപത്യം പുലർത്താൻ ലക്ഷ്യയ്ക്ക് കഴിഞ്ഞു (19-21 , 21-15, 21-12).

 

ബാഡ്മിൻറണിൽ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക മെഡൽ പ്രതീക്ഷയാണ് ലക്ഷ്യ. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ തന്നെ മലയാളി താരം എച്ച് എസ് പ്രണോയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു ലക്ഷ്യ ക്വാർട്ടറിൽ എത്തിയത്. വനിതാ സിംഗിൾസിൽ പ്രതീക്ഷയായിരുന്ന പി വി സിന്ധു പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്നു ഡബിൾസ് താരങ്ങളായ സാത്വിക് ചിരാഗ് സഖ്യം ക്വാർട്ടറിലും പുറത്തായിരുന്നു.

error: Content is protected !!