മനു ഭാക്കറിലൂടെ അക്കൗണ്ട് തുറന്ന് ടീം ഇന്ത്യ; വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ വെങ്കലം.

12 വർഷത്തെ ഒളിമ്പിക്സ് ഷൂട്ടിംഗ് മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ട് മനു ഭാകർ. 10 മീറ്റർ എയർ പിസ്റ്റൾ ഇനതിലാണ് മനുവിൻ്റെ നേട്ടം. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ തോക്കിനുണ്ടായിരുന്ന തകരാറിനെ തുടർന്ന്  യോഗ്യത മത്സരത്തിൽ തന്നെ പുറത്താക്കേണ്ടിവന്ന മനുവിന്റെ ഉജ്ജ്വല തിരിച്ചുവരവിനാണ് പാരിസ് സാക്ഷ്യം വഹിച്ചത്. 22 കാരിയായ മനു ഹരിയാന സ്വദേശിയാണ്. യോഗ്യതാ റൗണ്ടിൽ 580 പോയിന്റോടെ മൂന്നാം സ്ഥാനക്കാരിയായി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ മനു 221.7. നേടിയാണ് വെങ്കല മെഡൽ ഉറപ്പിച്ചത്. ഫൈനലിന്റെ ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തു വരെ എത്തിയിരുന്നു. 243.2 , 241.3 പോയിൻ്റുകൾ നേടി ദക്ഷിണ കൊറിയൻ താരങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയത്.

 

10 മീറ്റർ എയർ പിസ്റ്റൾ കൂടാതെ 10 മീറ്റർ മിക്സഡ് എയർ പിസ്റ്റളിലും 25 മീറ്റർ പിസ്റ്റലിലും മനു മത്സരിക്കുന്നുണ്ട്.

error: Content is protected !!