കണ്ണും കാതും പാരിസിലേക്ക് ; പാരിസ് ഒളിമ്പിക്സിന് ഇന്ന് ഔദ്യോഗികമായി തിരി തെളിയും

2024 പാരിസ് ഒളിമ്പിക്സിന് ഇന്ന് ഔദ്യോഗികമായി തിരി തെളിയും. ഈഫൽ ടവറിന് സമീപത്തുകൂടി ഒഴുകുന്ന സീൻ നദിയിൽ ഇന്ന് നടക്കുന്ന താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ഒളിമ്പിക്സിന് തുടക്കമാവുക. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്താണ് ഉദ്ഘാടന ചടങ്ങുകൾ എന്നതും പാരിസ് ഒളിമ്പിക്സിന്റെ പ്രത്യേകതയാണ്. തൊണ്ണൂറുകളിലോളം ബോട്ടുകളിലാണ് തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിച്ച് താരങ്ങൾ മാർച്ച് പാസ്റ്റിന് അണിനിരക്കുക. ഓസ്ടർലിറ്റ്സ് ബ്രിഡിന് അടുത്തു നിന്ന് ആരംഭിക്കുന്ന മാർച്ച് പാസ്റ്റ് 6 കിലോമീറ്റർ സഞ്ചരിച്ച് ട്രോക്കാഡറോയ്ക്ക് സമീപം അവസാനിക്കും. ബാക്കി ഉദ്ഘാടന പരിപാടികൾ അവിടെ അരങ്ങേറും.

 

ആധുനിക ഒളിമ്പിക്സിന് വേദിയായ ഗ്രീസിന്റെ താരങ്ങൾ ആയിരിക്കും മാർച്ച് പാസ്റ്റിൽ ആദ്യം എത്തുക. 84 – മതായാണ് ഇന്ത്യൻ താരങ്ങൾ എത്തുക. 184 രാജ്യങ്ങളിൽ നിന്നായി 10500 താരങ്ങൾ മത്സരിക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി 117 താരങ്ങൾ മാറ്റുരയ്ക്കും. 2020 ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ നില മെച്ചപ്പെടുത്താൻ ഇറങ്ങുന്ന ഇന്ത്യക്ക് താരതമ്യേന മികച്ച തുടക്കമാണ് ഇന്നലെ ലഭിച്ചത്. അമ്പെയ്ത്തിൽ പുരുഷ വനിത ടീം വിഭാഗങ്ങളിൽ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്കും മിക്സഡ് ടീം വിഭാഗത്തിൽ അഞ്ചാം സ്ഥാനക്കാരായും ടീം ഇന്ത്യ റാങ്കിംഗ് റൗണ്ടിൽ ഫിനിഷ് ചെയ്തിരുന്നു.

error: Content is protected !!