മെഡൽ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വനിതാ അമ്പെയ്ത്തിൽ ഭേദപ്പെട്ട തുടക്കം

പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ ഇനമായ വനിതാ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. അമ്പെയ്ത്തിന്റെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യ നാലാമത് എത്തി. ആദ്യ നാല് സ്ഥലങ്ങളിലുള്ളവർ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യയ്ക്ക് പുറമേ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിലായി ദക്ഷിണ കൊറിയ, ചൈന, മെക്സിക്കോ എന്നിവർ ഫിനിഷ് ചെയ്തു. 2046 പോയിന്റുകൾ നേടി ദക്ഷിണ കൊറിയ ഒളിമ്പിക് റെക്കോർഡ് തിരുത്തി. 1983 പോയിന്റോടെയാണ് ഇന്ത്യ നാലാമത് എത്തിയത്. നെതർലാൻഡ് ഫ്രാൻസ് മത്സരത്തിലെ വിജയികളെ ആയിരിക്കും ഇന്ത്യ 28ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നേരിടുക.

 

നാലാമത്തെ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ സൂപ്പർ താരം ദീപിക കുമാരിയുടെ മോശം ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയായി. തുടക്കം മുതൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ദീപിക 658 പോയിന്റോടെ റാങ്കിങ്ങിൽ 23-ാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്തത്. ആദ്യ ഒളിമ്പിക്സിന് ഇറങ്ങിയ അങ്കിത ഭഗത് 666 പോയിൻ്റ് നേടി മികച്ച പ്രകടനം നടത്തി പതിനൊന്നാം സ്ഥാനത്ത് എത്തി. മറ്റൊരു ഇന്ത്യൻ താരം ഭജൻ കൗർ 659 പോയിന്റോടെ ദീപികയ്ക്ക് മുകളിലായി 22-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതോടെ മിക്സഡ് ഡബിൾസിൽ ഇന്ത്യക്കായി അങ്കിത ഭഗത് കളത്തിലിറങ്ങും.

error: Content is protected !!