വെങ്കല മെഡൽ ലക്ഷ്യമിട്ട് ലക്ഷ്യ സെൻ

ബാഡ്മിൻ്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ വെങ്കല മെഡൽ പോരാട്ടത്തിനായി ഇന്നിറങ്ങും. വൈകിട്ട് 6 ന് ലോക റാങ്കിങ്ങിൽ 7 ആം സ്ഥാനത്തുള്ള മലേഷ്യൻ താരമായിട്ടാണ് ലക്ഷ്യയുടെ പോരാട്ടം. 22 കാരനായ ലക്ഷ്യ ഇന്ത്യയ്ക്കായി ഒളിംപിക്സ് സെമിയിലെത്തുന്ന ആദ്യ പുരുഷ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. സെമിയിൽ ഡെന്മാർക്ക് രണ്ടാം നമ്പർ താരം  അക്‌സെൽസൺ നു മുൻപിൽ നേരിട്ടുള്ള സെറ്റുകൾക്ക് സെന്നിന് അടിയറവ് പറയേണ്ടി വന്നു.

 

ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ സൈന നെഹ്‌വാളും റിയോ, ടോക്യോ ഒളിംപിക്സുകളിൽ വെള്ളി, വെങ്കല മെഡൽ നേടിയ പി വി സിന്ധുവുമാണ് ഇന്ത്യയ്ക്കായി ബാഡ്മിൻ്റണിൽ മെഡൽ നേടിയ താരങ്ങൾ. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്കായി ഒളിംപിക്സ് ബാഡ്മിൻ്റണിൽ മെഡൽ നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കാൻ നിലവിലെ ലോക 14 ആം നമ്പർ താരമായ ലക്ഷ്യക്ക് സാധിക്കും.

error: Content is protected !!