സ്വർണമെഡൽ എറിഞ്ഞിടാൻ നീരജ് ചോപ്ര ; ഇന്ത്യയുടെ ഗോൾഡൺ ബോയ്ക്ക് ഇന്ന് ഫൈനൽ

 

പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്നിറങ്ങും. ഇന്ന് ഇന്ത്യൻ സമയം രാത്രി 11.55 നാണ് നീരജിൻ്റെ ഫൈനൽ മത്സരം. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യയുടെ ഒരു ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ അത്ലറ്റിക്സ് മെഡൽ ജേതാവായി നീരജ് മാറിയിരുന്നു. മികച്ച ഫോമിൽ തുടരുന്ന നീരജ് തൻറെ സ്വർണ്ണ മെഡൽ നിലനിർത്താനാണ് ഇന്നിറങ്ങുന്നത്.

 

 

യോഗ്യത റൗണ്ടിൽ തൻറെ ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിലേക്ക് യോഗ്യത നേടിയ നീരജ് ചോപ്രയ്ക്ക് തന്നെയാണ് ഫൈനലിലും മുൻതൂക്കം. യോഗ്യത റൗണ്ടിലെ ഏറ്റവും മികച്ച ദൂരവും നീരജിന്റേതാണ് (89.34m). പാകിസ്താൻ താരം അർഷാദ് നദീമും ജർമൻ താരം ജൂലിയൻ വെബ്ബറും നീരജിന് വെല്ലുവിളിയാകാൻ സാധ്യതയുള്ള താരങ്ങളാണ്. യോഗ്യത റൗണ്ടിൽ 88.63m എറിഞ്ഞ് നീരജിന്റെ പിന്നിൽ രണ്ടാമതായ ഗ്രനേഡിയൻ താരം ആൻഡേഴ്സൺ പീറ്റേഴ്സും നീരജിന് വെല്ലുവിളിയാണ്. ഇന്ത്യയുടെ മറ്റൊരു താരമായ കിഷോർ ജെന യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

error: Content is protected !!