ധീരജിന്റെ മികവിൽ ഇന്ത്യയ്ക്ക് നേട്ടം ; പുരുഷ അമ്പെയ്ത്ത് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്

പാരിസ് ഒളിമ്പിക്സിൽ ഇന്ന് ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം. വനിതാ അമ്പെയ്ത്ത് റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ ടീം ഇന്ത്യ, പുരുഷ അമ്പെയ്ത്തിൽ സ്ഥാനം മെച്ചപ്പെടുത്തി. മൂന്നാം സ്ഥാനക്കാരായാണ് ടീം ഇന്ത്യ നേരിട്ട് ക്വാർട്ടർ യോഗ്യത ഉറപ്പിച്ചത്. യുവതാരം ധീരജിന്റെ മികച്ച പ്രകടനമാണ് നിർണായകമായത്. 681 പോയിന്റുകളോടെ ധീരജ്, വ്യക്തിഗത പോരാട്ടത്തിൽ നാലാം സ്ഥാനത്ത് എത്തി. 674 പോയിന്റുകളോടെ തരുൺദീപ് റായ് പതിനാലാം സ്ഥാനത്ത് എത്തി മികച്ച പിന്തുണ നൽകി. എന്നാൽ പ്രവീൺ ജാതവ് നിരാശപ്പെടുത്തി. 658 പോയിന്റുകളോടെ താരം 39 ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

 

2013 പോയിന്റുകളോടെയാണ് ടീം ഇന്ത്യ പുരുഷ വിഭാഗത്തിൽ മൂന്നാം സ്ഥാനത്ത് എത്തിയത്. 2049 പോയിന്റുകൾ നേടി ദക്ഷിണ കൊറിയയാണ് പുരുഷ വിഭാഗത്തിലും ഒന്നാം സ്ഥാനത്ത്. മിക്സഡ് ടീം വിഭാഗത്തിൽ ഇന്ത്യ 1347 പോയിൻ്റുകളോടെ അഞ്ചാമതായി ഫിനിഷ് ചെയ്തു. ഇന്ത്യക്കായി ധീരജ് ബൊമ്മദേവരയും അങ്കിത ഭഗതും മത്സരിക്കും. മിക്സഡ് ടീം വിഭാഗത്തിലും 1380 പോയിൻ്റുകൾ നേടി ദക്ഷിണ കൊറിയ തന്നെയാണ് ഒന്നാമത്.

error: Content is protected !!