ഉരുക്കുകോട്ട തീർത്ത് ശ്രീജേഷ് ; ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിലേക്ക്

ബ്രിട്ടനെ തകർത്തു ഇന്ത്യ സെമിയിലേക്ക്. ആവേശകരമായ പോരാട്ടത്തിൽ ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിലാണ് ഇന്ത്യ ബ്രിട്ടനെ തകർത്തത്. മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ രണ്ട് ടീമിനും ഗോൾ ഒന്നും നേടാൻ ആയില്ല. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ താരം അമിത് രോഹിദാസ് ചുവപ്പു കാർഡ് കണ്ട് പുറത്തായി. പിന്നീട് പത്തു പേരുമായി ചുരുങ്ങിയ ടീം ഇന്ത്യയുടെ ചെറുത്തുനിൽപ്പാണ് കണ്ടത്. ഇരുപത്തിരണ്ടാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗിന്റെ പെനാൽറ്റി കോർണർ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും ഇരുപത്തിയേഴാം മിനിറ്റിൽ ബ്രിട്ടൻ തിരിച്ചടിച്ചു.

 

മികച്ച സേവകളുമായി കളം നിറഞ്ഞു കളിച്ച ശ്രീജേഷിന്റെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകം ആയത്. 10 പേരായി ചുരുങ്ങിയ ഇന്ത്യൻ ടീമിനെതിരെ തുടരെ തുടരെ ആക്രമണം അഴിച്ചുവിടാൻ ബ്രിട്ടൻ കഴിഞ്ഞു. എന്നാൽ ബാറിന് കീഴിൽ ഉജ്ജ്വല ഫോമിൽ  നിലയുറപ്പിച്ച ശ്രീജേഷിനെ മറികടക്കാൻ ബ്രിട്ടന്റെ ആക്രമണങ്ങൾക്ക് കഴിഞ്ഞില്ല. പത്തു പേരായി ചുരുങ്ങിയിട്ടും മൂന്നു ക്വാർട്ടറിലും ഇന്ത്യ പൊരുതിനിന്നും. അവസാനം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗ് ആദ്യ ഗോൾ നേടി. രണ്ട് ഷോട്ടുകൾ കഴിഞ്ഞപ്പോൾ ഇരുടീമുകളും തുല്യത പാലിച്ചെങ്കിലും മൂന്നാമത്തെ അവസരം ബ്രിട്ടൻ താരം പുറത്തേക്കെടിച്ചു കളഞ്ഞു. നാലാം അവസരത്തിൽ ശ്രീജേഷിന്റെ മികവിന് മുൻപിൽ ബ്രിട്ടന് അടിയറവ് പറയേണ്ടിവന്നു. ഇന്ത്യക്കായി ഹർമൻ പ്രീത്തിന് പുറമേ സുഖ് ജീത് സിംഗും ലളിത് കുമാറും രാജ്കുമാറും ഗോൾ നേടി.

 

error: Content is protected !!