‘മോശം പ്രകടനം കാഴ്ചവെക്കണം എന്ന വിചാരത്തിൽ ഒരു താരവും കളത്തിൽ ഇറങ്ങുന്നില്ല’ ആരാധകന്റെ ചോദ്യത്തിന് വൈകാരിക മറുപടിയുമായി രാഹുൽ കെപി

‘കപ്പടിക്കാൻ 6 വർഷമായിട്ട് ഞാനും കാത്തിരിക്കുകയാണ്, മോശം പ്രകടനം കാഴ്ചവെക്കണം എന്ന വിചാരത്തിൽ ഒരു താരവും കളത്തിൽ ഇറങ്ങുന്നില്ല’
ആരാധകന്റെ ചോദ്യത്തിന് വൈകാരിക മറുപടിയുമായി രാഹുൽ കെപി.
ലുലു മാളിൽ നടന്ന ‘Meet the blasters’ പരിപാടിയിലാണ് രാഹുൽ കെപിയുടെ വികാരപരമായ മറുപടി. ഈ പരിപാടിയിലെ ഇന്ററാക്ടിവ് സെഷനിൽ ഒരു കുട്ടി ആരാധകൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് രാഹുലിന്റെ വാക്കുകൾ. ഇതായിരുന്നു ചോദ്യം ‘ ചേട്ടാ ഈ വർഷത്തെ കപ്പ് അടിക്കുമോ?’ ചോദ്യം രാഹുലേട്ടനോട് ചോദിക്കണമെന്ന് ആരാധകൻ ആവശ്യപ്പെടുകയായിരുന്നു.
‘അതിനിപ്പോ എങ്ങനെ ഉത്തരം പറയാ…കപ്പ് അടിക്കാൻ വേണ്ടിയിട്ടല്ലേ ആറ് വർഷമായിട്ട് ഞാനും കാത്തിരിക്കുന്നത്, നിങ്ങളെപ്പോലെ തന്നെ’. തീർച്ചയായും നമുക്ക് അത് തന്നെയാണ് വേണ്ടതെന്നും എല്ലാവരും അവരുടെ നൂറ് ശതമാനം പരിശ്രമിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഒപ്പം ആരാധകരോട് വിജയത്തിനായി പ്രാർഥിക്കാനും ആവശ്യപ്പെട്ടു.

എല്ലാ പ്ലെയേഴ്സും ഒരുപാട് പരിശ്രമങ്ങളും ത്യാഗങ്ങളും നടത്തുന്നുണ്ടെന്നും ഒരിക്കലും ഈ ജേഴ്സി ഇട്ട് മോശം കളി കാഴ്ചവെക്കണം എന്ന വിചാരത്തിൽ ഒരു താരവും കളത്തിൽ ഇറങ്ങിലെന്നും രാഹുൽ മറ്റൊരു ആരാധകന്റെ ചോദ്യത്തിനുള്ള ഉത്തരമായി പറഞ്ഞു. ഞങ്ങൾക്ക് ചോറ് തരുന്ന ക്ലബ്ബ് ഇതാണെന്നും, അത് ഞങ്ങൾ ബഹുമാനിക്കുകയും ക്ലബ്ബിന്റെ ഉയർച്ചയ്ക്കായി പ്രയത്നിക്കുകയും ചെയ്യുമെന്നും രാഹുൽ ആരാധകർക്ക് വാക്ക് നൽകി.

യഥാർഥവും വൈകാരികവുമായ രാഹുലിന്റെ വാക്കുകൾ ആൾകൂട്ടം നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. ടീമിന്റെയും താരങ്ങളുടെയും മെന്റാലിറ്റി വ്യക്തമാക്കാൻ ശ്രമിക്കുന്ന രാഹുലിന്റെ മറുപടികൾ ആരാധകർക്ക് ആശ്വാസം നൽകിയിരിക്കുകയാണ്.

error: Content is protected !!