സീറോ ഓർ ഹീറോ! വെടിക്കെട്ട് തുടർന്ന് സഞ്ജു സാംസൺ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ഫോം തുടർന്ന് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി ട്വന്റി മത്സരത്തിലും സെഞ്ച്വറി നേടി നിരവധി റെക്കോർഡുകളും സ്വന്തമാക്കി താരം. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി കണ്ടെത്തിയ സഞ്ജു കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയിരുന്നു. എന്നാൽ തുടർച്ചയായ നാലാം മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു തകർപ്പൻ സെഞ്ച്വറിയുമായി കത്തിക്കയറി. സഞ്ജുവിന് ഒപ്പം 18 പന്തിൽ നിന്നും 36 റൺസുമായി അഭിഷേക് ശർമയും, 47 പന്തിൽ നിന്നും 120 റൺസ് നേടി കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്ന തിലക് വർമ്മയും ഇന്ത്യയ്ക്ക് 283 എന്ന പടുകൂറ്റൻ സ്കോറും സമ്മാനിച്ചു.

9 സിക്സുകളുടെയും 6 ഫോറുകളുടെയും അകമ്പടിയോടെ 109 റൺസ് ആണ് സഞ്ജുവിന്റെ സമ്പാദ്യം. 28 പന്തുകളിൽ നിന്നും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു വെറും 23 പന്തുകളാണ് അടുത്ത 50 ലേക്ക് എത്താൻ എടുത്തത്. 47 പന്തുകളിൽ നിന്നും 10 സിക്സറുകളുടെയും 9 ഫോറുകളോടും കൂടി 120 റൺസ് എടുത്ത തിലക് വർമയാണ് ഇന്ത്യൻ ടോപ് സ്കോറർ.

ഇന്നത്തെ സെഞ്ച്വറിയോടെ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ (3) നേടുന്ന താരമായും സഞ്ജു മാറി.

error: Content is protected !!