ഡർബനിലെ തകർപ്പൻ സെഞ്ച്വറിയോടെ റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സഞ്ജു സാംസൺ. തന്റെ കരിയറിലാദ്യമായി തുടർച്ചയായി അവസരങ്ങൾ ലഭിക്കുന്ന സഞ്ജു മിന്നും ഫോമിലാണ് ബാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ അവസാന ടി ട്വന്റിയിൽ സെഞ്ചുറി നേടിയിരുന്ന സഞ്ജു ദക്ഷിണാഫ്രിക്ക ക്കെതിരെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി കൊണ്ട് തുടർച്ചയായി രണ്ടു ടി ട്വന്റി മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് തൻറെ പേരിൽ ചേർത്തു.
കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ സഞ്ജു ഭേദിച്ച റെക്കോർഡുകൾ ;
• തുടർച്ചയായി രണ്ട് ടി ട്വന്റിയിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം
• ടി ട്വൻ്റിയിൽ വിദേശ പിച്ചിൽ സെഞ്ച്വറി നേടിയ ഏക ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ
• ടി ട്വന്റിയിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ ഉള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ (2)
• സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ വേഗതയേറിയ സെഞ്ചുറി നേടിയ ഇന്ത്യൻ താരം (47 ബോളുകൾ)
• സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഇന്ത്യൻ താരത്തിന്റെ മികച്ച വ്യക്തിഗത സ്കോർ (107)
• സൗത്ത് ആഫ്രിക്കയ്ക്കെതിരെ ടി ട്വന്റി മാച്ചിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരം.
• ടി ട്വന്റിയിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ
• ഒരു ടി ട്വന്റി മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരം. (രോഹിതിനോടൊപ്പം, 10 സിക്സ്)