പാരീസ് ഒളിംപിക്സിൽ ഇന്ത്യൻ ബാഡ്മിൻറൺ താരം ലക്ഷ്യ സെന്നിൻ്റെ വിജയ കുതിപ്പ് തുടരുന്നു. ഒളിംപിക്സ് ബാഡ്മിൻറൺ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ പുരുഷ ഇന്ത്യൻ താരം എന്ന റെക്കോർഡ് ആണ് ലക്ഷ്യ സ്വന്തം പേരിൽ ചേർത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടമായെങ്കിലും 2 ഉം 3 ഉം സെറ്റുകളിൽ ചൈനീസ് തായ്പേ താരത്തിനു മുന്നിൽ വ്യക്തമായ ആധിപത്യം പുലർത്താൻ ലക്ഷ്യയ്ക്ക് കഴിഞ്ഞു (19-21 , 21-15, 21-12). ബാഡ്മിൻറണിൽ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക മെഡൽ പ്രതീക്ഷയാണ് ലക്ഷ്യ. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ...
മുംബൈ സിറ്റിക്കെതിരായ തകർപ്പൻ വിജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ഡ്യുറണ്ട് കപ്പ് യാത്രയ്ക്ക് തുടക്കം. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തകർത്തെറിഞ്ഞത്. കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി മൊറോക്കൻ താരം നോഹ സഡോയിയും ഘാന താരം ക്വമേ പേപ്രയും ഹാട്രിക്ക് നേടി. പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിത രണ്ടു ഗോളടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. റിസർവ് ടീം താരങ്ങളുമായി കളിക്കാൻ ഇറങ്ങിയ മുംബൈ സിറ്റിക്ക് കളിയുടെ ഒരു ഘട്ടത്തിൽ പോലും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. യുവതാരം ...
സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ യുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൂർണമെൻറ്കളിലൊന്നായ ഡ്യുറണ്ട് കപ്പിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ മുംബൈ സിറ്റിക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്സിനെ ആദ്യ ആദ്യമത്സരം. കൊൽക്കത്തയിലെ കിഷോർ ഭാരതി സ്റ്റേഡിയത്തിൽ വൈകിട്ട് 7 നാണ് ബ്ലാസ്റേഴ്‌സ് മുംബൈ പോരാട്ടം. മുംബൈ സിറ്റിയുടെ റിസർവ് ടീം താരങ്ങളാണ് ഡ്യുറണ്ട് കപ്പിൽ അവർക്കായി മത്സരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഒന്നാം നമ്പർ ടീമിനെ തന്നെയാണ് ടൂർണമെന്റിന് അയച്ചിട്ടുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ...
സ്വപ്നിൽ കുസാലേയിലൂടെ ഒളിംപിക്സിലെ മെഡൽ വേട്ട തുടർന്ന് ടീം ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് സ്വപ്നിലിൻ്റെ നേട്ടം. ഇന്ത്യയുടെ മെഡൽ പട്ടികയിൽ മൂന്നാമത്തെ വെങ്കല മെഡലാണ് സ്വപ്‌നിൽ വെടിവെച്ചിട്ടത്. 8 പേർ മത്സരിച്ച ഫൈനലിൽ 451.4 പോയിൻ്റ് നേടിയാണ് സ്വപ്‌നിൽ മൂന്നാമതെത്തിയത്. 463.6 പോയിൻ്റ് നേടിയ ചൈനീസ് താരത്തിനാണ് സ്വർണ മെഡൽ. 12 വർഷത്തെ ഒളിംപിക്സിലെ മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ട് കൊണ്ട് മനു ഭാക്കരിലൂടെയാണ് ഇന്ത്യ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. 10m എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിൽ വെങ്കല ...
ശ്രീലങ്കക്കെതിരായ തുടർച്ചയായി രണ്ടാം മത്സരത്തിലും റൺസ് ഒന്നും നേടാൻ ആവാതെ നിരാശപ്പെടുത്തി സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ മടങ്ങേണ്ടി വന്ന സഞ്ജുവിന് ഇന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നാലു പന്തുകൾ നേരിട്ട സഞ്ജു സ്കോർബോർഡിൽ ഒരു റൺ പോലും കൂട്ടിച്ചേർക്കാതെയാണ് കൂടാരം കയറിയത്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ഗിൽ തിരിച്ചെത്തിയപ്പോൾ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററായ പന്തിന് വിശ്രമം നൽകി. ഇതുമൂലം സഞ്ജുവിന് വീണ്ടും നറുക്ക് വീണു. എന്നാൽ ആ അവസരവും മുതലാക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. കഴിഞ്ഞ ...
പാരിസ് ഒളിമ്പിക്സിൽ മെഡൽ നേട്ടം രണ്ടായി ഉയർത്തി ടീം ഇന്ത്യ. 10 മീറ്റർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ മനു ഭാക്കർ – സരബ്ജോത് സഖ്യമാണ് ഇന്ത്യക്കായി വെങ്കലമെഡൽ നേടിയത്. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിലും മനു വെങ്കല മെഡൽ നേടിയിരുന്നു. ഇതോടെ സ്വതന്ത്ര ഇന്ത്യയ്ക്കായി ഒരു ഒളിംപിക്സിൽ തന്നെ ഒന്നിലധികം മെഡൽ നേടുന്ന ആദ്യ താരമായി മനു മാറി. മത്സരിച്ച രണ്ടിനത്തിലും വെങ്കല മെഡൽ നേടിയ മനുവിന് ഇനി ബാക്കിയുള്ളത് വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ മത്സരമാണ്. യോഗ്യതാ ...
കൊച്ചി – July 30, 2024 റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ സീസണുകളിലെ സന്ദീപിന്റെ ശക്തമായ പ്രകടനങ്ങളുടെ പ്രതിഫലനം ആണ് കരാർ നീട്ടൽ. 2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ, പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണ് ഈ 29-കാരൻ. ക്ലബ്ബിനായി 57 മത്സരങ്ങൾ കളിച്ച സന്ദീപ് മികച്ച പ്രകടനവും സ്ഥിരതയും കാഴ്‌ചവെച്ചു. പ്രതിരോധത്തിൽ നടത്തിയ സംഭാവനകൾക്ക് പുറമെ, 2022-23 ഐഎസ്എൽ സീസണിൽ ഒഡീഷ എഫ്‌സിക്കെതിരെ അവിസ്മരണീയമായ ഒരു വിജയ ഗോൾ ...
കാത്തിരുന്ന് കിട്ടിയ അവസരം പാഴാക്കി സഞ്ജു സാംസൺ. പരിക്കിനെ തുടർന്ന് ഓപ്പണിങ് ബാറ്റർ ഗില്ലിനു പകരം ടീമിൽ ഇടം കിട്ടിയ സഞ്ജു നിരാശപ്പെടുത്തി. ഒരു റണ്ണു പോലും നേടാൻ ആകാതെ നേരിട്ട് ആദ്യ പന്തിൽ തന്നെയാണ് സഞ്ജു പുറത്തായത്. ശ്രീലങ്കൻ സ്പിൻ താരം മഹീഷ് തീക്ഷണയുടെ പന്തിൽ സഞ്ജുവിന്റെ പ്രതിരോധം പാളി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. അർദ്ധ സെഞ്ച്വറി നേടിയ കുസാൽ പെരേരയാണ് ശ്രീലങ്കൻ ടോപ് സ്കോറർ. മറുപടി ബാറ്റിംഗിന് ...
ശ്രീലങ്കക്കെതിരായ രണ്ടാം ടി ട്വന്റിയിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. കഴുത്ത് വേദന മൂലം ടീം വിശ്രമം അനുവദിച്ച ഓപ്പണിങ് താരം ശുബ്മാൻ ഗില്ലിന് പകരക്കാരൻ ആയിട്ടാണ് സഞ്ജു കളത്തിൽ ഇറങ്ങുക. ടി ട്വന്റി ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിൻറെ ഭാഗമായിരുന്ന സഞ്ജുവിന് ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ അവസരം ലഭിച്ചിരുന്നില്ല. ഇത് ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ടീം കോച്ച് ആവുന്നതിനു മുമ്പ് സഞ്ജുവിന് ഒട്ടേറെ പുകഴ്ത്തിയിട്ടുള്ള ഗൗതം ഗംഭീർ പരിശീലകൻ ആയപ്പോഴും സഞ്ജുവിന് ബെഞ്ചിൽ തന്നെയായിരുന്നു സ്ഥാനം. ഇത് ആരാധകരുടെ ...
12 വർഷത്തെ ഒളിമ്പിക്സ് ഷൂട്ടിംഗ് മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ട് മനു ഭാകർ. 10 മീറ്റർ എയർ പിസ്റ്റൾ ഇനതിലാണ് മനുവിൻ്റെ നേട്ടം. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ തോക്കിനുണ്ടായിരുന്ന തകരാറിനെ തുടർന്ന് യോഗ്യത മത്സരത്തിൽ തന്നെ പുറത്താക്കേണ്ടിവന്ന മനുവിന്റെ ഉജ്ജ്വല തിരിച്ചുവരവിനാണ് പാരിസ് സാക്ഷ്യം വഹിച്ചത്. 22 കാരിയായ മനു ഹരിയാന സ്വദേശിയാണ്. യോഗ്യതാ റൗണ്ടിൽ 580 പോയിന്റോടെ മൂന്നാം സ്ഥാനക്കാരിയായി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ മനു 221.7. നേടിയാണ് വെങ്കല മെഡൽ ഉറപ്പിച്ചത്. ഫൈനലിന്റെ ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തു വരെ എത്തിയിരുന്നു. ...