ചരിത്ര നേട്ടത്തോടെ മെഡലുറപ്പിച്ച് വിനേഷ് ഫോഗട്ട്

വനിതകളുടെ 50kg ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഫൈനലിലേക്ക്. ക്യൂബൻ താരം ഗുസ്മാനെ 5-0 എന്ന സ്കോറിനാണ് വിനേഷ് മലർത്തിയടിച്ചത്. ഇതോടെ ഇന്ത്യയ്ക്കായി ഒളിംപിക്സ് ഗുസ്തിയിൽ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായും വിനേഷ് ഫോഗട്ട് മാറി.

2016 റിയോ ഒളിമ്പിക്സിൽ സാക്ഷി മാലിക് നേടിയ വെങ്കലമാണ് നിലവിൽ ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യൻ വനിതാ താരം നേടിയ ഏക മെഡൽ.

 

വിനേഷ് ഫോഗട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ

ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും ആരോപിച്ചു ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ് ബൂഷനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൻ്റെ ഭാഗം കൂടിയായിരുന്നു ഫോഗട്ട്. ഇതുകൂടാതെ പരിക്കും താരത്തെ വേട്ടയാടിയിരുന്നു. കഴിഞ്ഞ രണ്ടു ഒളിമ്പിക്സുകളിലും ക്വാർട്ടറിൽ തോറ്റു പുറത്താവാനായിരുന്നു ഫോഗട്ടിൻ്റെ വിധി. എന്നാൽ എല്ലാ പ്രതിസന്ധികളോടും പൊരുതി ഫൈനൽ വരെ എത്തിയ വിനേഷ് ഫോഗട്ടിൻ്റെ പ്രകടനം അഭിനന്ദാർഹമാണ്. ഫോഗട്ടിൻ്റെ സ്വർണ മെഡൽ മത്സരം ബുധനാഴ്ച രാത്രി 10.23ന് നടക്കും.

error: Content is protected !!