നിലവിലെ ചാമ്പ്യനെ മലർത്തിയടിച്ച് വിനേഷ് ഫോഗട്ട്

നിലവിലെ ചാമ്പ്യനെ മലർത്തിയടിച്ച് ഇന്ത്യൻ ഫ്രീ സ്റ്റൈൽ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിയിലേക്ക്. വനിതകളുടെ 50kg ഫ്രീ സ്റ്റൈൽ ഗുസ്തിയിലാണ് വിനേഷ് സെമിയിൽ എത്തിയത്. ആദ്യ റൗണ്ടിൽ നിലവിലെ ചാമ്പ്യനും ജപ്പാന്റെ ഒന്നാം നമ്പർ താരവുമായ സുസാക്കിയെ 2-3 എന്ന സ്കോറിനാണ് വിനീഷ് പരാജയപ്പെടുത്തിയത്. സുസാക്കിയുടെ അന്താരാഷ്ട്ര കരിയറിലെ ആദ്യ തോൽവി കൂടിയാണിത്. നിലവിലെ ചാമ്പ്യനെതിരെ മികച്ച പ്രതിരോധവുമായി നിലയുറപ്പിച്ച ഫോഗട്ട് മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് ജപ്പാൻ താരത്തിനുമേൽ ആധിപത്യം പുലർത്തി വിജയിച്ചു കയറിയത്.

ക്വാർട്ടർ ഫൈനലിൽ ഉക്രൈൻ താരവും മുൻ യൂറോപ്യൻ ചാമ്പ്യനുമായ ഓക്സാനയെ 7-5 എന്ന സ്കോറിനാണ് ഫോഗട്ട് തകർത്തുവിട്ടത്. രാത്രി 10.13 നാണ് ഫോഗട്ടിന്റെ സെമിഫൈനൽ മത്സരം.

error: Content is protected !!